1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High-level conspiracy suspected in Sabarimala ghee irregularity

ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Sabarimala Restrictions Kerala Police, Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
തിരുവനന്തപുരം: ശബരിമലയിലേക്ക് മില്‍മയുടെ നെയ്യ് വാങ്ങിയതിനു പിന്നാലെ തമിഴ്നാട്ടില്‍ നിന്ന് വ്യാജ നെയ്യ് സന്നിധാനത്തെത്തിച്ചതുമായി ബന്ധപ്പെട്ട വന്‍ ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആസൂത്രിതമായ ഉന്നതതല ഗൂഢാലോചനയും ചട്ടലംഘനവും നടന്നതായി ചൂണ്ടിക്കാട്ടി റവന്യൂ-ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ദേവസ്വം മന്ത്രി കെ. മുരളീധരന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയത്.
 
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയിലേക്ക് 1.67 ലക്ഷം ലിറ്റര്‍ നെയ്യ് സംഭരിച്ചതിലാണ് ക്രമക്കേടുകള്‍ നടന്നത്. യഥാര്‍ത്ഥ നെയ്യിന് പകരം എവിടെവച്ചാണ് വ്യാജ നെയ്യ് മാറ്റിവെച്ചത്, ബാക്കിയുള്ള നെയ്യ് എവിടേക്കാണ് കൊണ്ടുപോയത് ഇതിന് ഉത്തരവാദികള്‍ ആരാണ് എന്നിവ അന്വേഷണത്തില്‍ പരിശോധിക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Weather, Dams Water Level: ഡാമുകൾ തുറക്കുന്നു, അതീവ ജാഗ്രത