കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍ തന്നെ, ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രി സ്ഥാനം തെറിച്ചേക്കും, രാഘവ് ഛദ്ദ മന്ത്രിസഭയിലേക്ക്..
കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ഉടന്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ഉടന്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ എഎപി, ടിഎംസി, യുബിടി തുടങ്ങിയ നിരവധി രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരെ ബിജെപി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. ഇവരെകൂടി പരിഗണിച്ചാകും പുനഃസംഘടനയെന്നാണ് സൂചന. നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് വലിയ വിമര്‍ശനം നേരിടുന്ന വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് മന്ത്രിസഭയില്‍ സ്ഥാനം നഷ്ടമായേക്കും.
ഹര്‍ദീപി സിങ് പുരിക്ക് പകരക്കാരനായി മറ്റൊരു സിഖ് നേതാവോ പഞ്ചാബില്‍ നിന്നുള്ള മറ്റേതെങ്കിലും നേതാവോ മന്ത്രിസഭയില്‍ എത്തിയേക്കും. രാജ്യസഭ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടിഎംസിയുടെ രാജ്യസഭാ മുന്‍ എമ്പി സുഖേന്ദു ശേഖര്‍ റേ എന്നിവര്‍ക്കും മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. നിര്‍മല സീതാരാമന്‍, മനോഹര്‍ ലാല്‍ ഘട്ടര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ വകുപ്പുകള്‍ മാറാനും സാധ്യതയുണ്ട്.ALSO READ: കേന്ദ്ര സര്‍ക്കാറിന് പകരം ഇന്ത്യന്‍ സര്‍ക്കാര്‍: പ്രാദേശികവാദ രാഷ്ട്രീയം എന്ന അപകടകരമായ കളിയില്‍ ടിവികെ ഡിഎംകെയേക്കാള്‍ ഒരു പടി മുന്നില്‍