20 വർഷം പഴക്കമുള്ള പ്രതികാരം വീട്ടുമോ ജപ്പാൻ? അന്ന് ബ്രസീൽ നേടിയത് നാല് ഗോളുകൾ
20 വർഷങ്ങൾക്കു മുൻപുള്ള ഒരു പ്രതികാരം ജപ്പാന്റെ മനസിൽ ശേഷിക്കുന്നുണ്ട്
Japan vs Brazil - 2006 FIFA World Cup
ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് ജപ്പാൻ. നെതർലൻഡ്‌സിനെതിരെയും സ്വീഡനെതിരെയും സമനില പിടിക്കുകയും ടുണീഷയ്‌ക്കെതിരെ ആധികാരിക വിജയം നേടുകയും ചെയ്ത ജപ്പാന്റെ പ്രധാന ആയുധം വേഗതയാണ്.
മറുവശത്ത് ഗ്രൂപ്പ് സിയിൽ മൊറോക്കോയ്‌ക്കെതിരെ സമനില വഴങ്ങുകയും സ്‌കോട്ട്‌ലൻഡ്, ഹെയ്തി എന്നീ ടീമുകളെ തോൽപ്പിക്കുകയും ചെയ്താണ് ബ്രസീൽ നോക്ക്ഔട്ടിൽ എത്തുന്നത്.
20 വർഷങ്ങൾക്കു മുൻപുള്ള ഒരു പ്രതികാരം ജപ്പാന്റെ മനസിൽ ശേഷിക്കുന്നുണ്ട്. 2006 ഫിഫ ലോകകപ്പിൽ ബ്രസീലിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവി. അന്ന് 4-1 നാണ് ബ്രസീൽ ജപ്പാനെ വീഴ്ത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളി പോലും ജയിക്കാൻ സാധിക്കാതെ ജപ്പാൻ പുറത്താകുകയും ചെയ്തു.
അന്ന് ബ്രസീലിനായി സൂപ്പർതാരം റൊണാൾഡോ രണ്ടും ജുനിഹോ, ഗിൽബർട്ടോ മേലോ എന്നിവർ ഓരോ ഗോൾ വീതവും നേടി. കെയ്ജി തമാഡയാണ് ജപ്പാന്റെ ആശ്വാസഗോൾ നേടിയത്. അന്നത്തെ തോൽവിക്കു ജപ്പാൻ പകരംവീട്ടുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.