1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Set Back to Narendra Modi CJP Protest

ഇത് മോദി സർക്കാരിന്റെ മരണമണി !

അക്ഷരാർഥത്തിൽ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കുകയാണ് മോദി ചെയ്തത്

CJP, BJP, Narendra Modi, Set Back to Narendra Modi CJP Protest, നരേന്ദ്ര മോദി, ബിജെപി, മോദി സർക്കാർ വീഴുന്നു, സിജെപി സമരം
Narendra Modi

നരേന്ദ്ര മോദി വീഴാൻ പോകുകയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ അതാണ് യാഥാർഥ്യം. ഡൽഹിയിലെ ജനകീയ സമരവും അതിനു പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും ബിജെപി സർക്കാരിന്റെ പതനത്തിനുള്ള തുടക്കമാണ്. 
 
മന്ത്രിമാർക്കെതിരെ എത്ര വലിയ ആരോപണം വന്നാലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മോദി ഭരണകൂടം സ്വീകരിച്ചുപോന്നിരുന്നത്. ചോദ്യം ചെയ്യാൻ ആരുമില്ലെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് ഇപ്പോൾ അടിയേറ്റിരിക്കുന്നത്. 
 
2018 ൽ എം.ജെ.അക്ബർ രാജിവെച്ചതിനു ശേഷം ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിക്ക് ജനകീയ പ്രതിഷേധത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ.അക്ബർ 'മീ ടു' മൂവ്‌മെന്റ് ശക്തമായ സമയത്ത് ഒട്ടേറെ സ്ത്രീകളിൽ നിന്ന് ലൈംഗികാരോപണം നേരിട്ടതിനു പിന്നാലെയാണ് രാജിവെച്ചത്. അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ധർമേന്ദ്ര പ്രധാന്റെ രാജി. 
 
അക്ഷരാർഥത്തിൽ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കുകയാണ് മോദി ചെയ്തത്. സമരവേദിയായ ജന്തർ മന്തറിനു സമീപം ഒന്നരകിലോമീറ്റർ ഇന്റർനെറ്റ് വിച്ഛേദിച്ചു, സമരവേദിയിലേക്ക് വിദ്യാർഥികൾ എത്താതിരിക്കാൻ ഡൽഹിയിലെ 18 മെട്രോ സ്‌റ്റേഷനുകൾ അടച്ചു, കുട്ടികളെ പട്ടിണിക്കിടാൻ ജന്തർ മന്തറിലേക്കുള്ള ഓൺലൈൻ ഫുഡ് ഡെലിവറി നിരോധിച്ചു...എന്നിട്ടും സമരഭൂമി കൂടുതൽ ആവേശത്തിൽ തിളച്ചുമറിഞ്ഞു. മന്ത്രിയുടെ രാജിയുണ്ടാകില്ലെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന മോദിക്ക് ഒടുക്കം നിരുപാധികം കീഴടങ്ങേണ്ടിവന്നു. ഇത് തന്നെയല്ലേ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വീഴ്ചയുടെ തുടക്കം? 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി