1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP thanks to SFI and AISF

'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി

ജൂൺ 20 നാണ് സിജെപി സമരം ഡൽഹിയിൽ ആരംഭിച്ചത്. വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത് ജൂൺ 28 നാണ്

CJP thanks to SFI and AISF, SFI, CJP Protest, Delhi Protest
ഇടത് വിദ്യാർഥി സംഘടനകളായ എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ എന്നിവർക്കു നന്ദി പറഞ്ഞ് കോക്രോച്ച് ജനതാ പാർട്ടിയുടെ ദേശീയ വക്താവ് അശുതോഷ് റാങ്ക. ഡൽഹിയിൽ നടന്ന സമരത്തിൽ ഇടത് വിദ്യാർഥി സംഘടനകൾ നിർണായക പങ്കുവഹിച്ചതായി അശുതോഷ് റാങ്ക പറഞ്ഞു. 
 
' എ.ഐ.എസ്.എഫിനും എസ്.എഫ്.ഐക്കും മറ്റു വിദ്യാർഥി സംഘടനകൾക്കും പ്രത്യേകം നന്ദി. ഈ മുന്നേറ്റത്തിൽ നിങ്ങളുടെ പിന്തുണയും നിയന്ത്രണവും നിർണായക പങ്കുവഹിച്ചു.' അശുതോഷ് എക്‌സിൽ കുറിച്ചു. 
 
ജൂൺ 20 നാണ് സിജെപി സമരം ഡൽഹിയിൽ ആരംഭിച്ചത്. വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത് ജൂൺ 28 നാണ്. സമരത്തിന്റെ തുടക്കം മുതൽ എസ്.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകളുടെ നിർണായക പങ്കുണ്ടായിരുന്നു. 
അടുത്ത ലേഖനം
'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം