ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു
2025-26 സീസണില്‍ ഏപ്രില്‍ 30 വരെ ഇന്ത്യയിലെ പഞ്ചസാര ഉല്‍പ്പാദനം 275.28 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 256.49 ലക്ഷം ടണ്ണായിരുന്നുവെന്ന് ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ-എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്രഷിംഗ് സീസണ്‍ അവസാനിക്കുമ്പോള്‍, രാജ്യത്തുടനീളം അഞ്ച് പഞ്ചസാര മില്ലുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായി തുടരുന്നുള്ളൂ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 19 മില്ലുകള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഉത്തര്‍പ്രദേശ് 89.65 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 92.40 ലക്ഷം ടണ്ണായിരുന്നു.
ഇതിനു വിപരീതമായി മഹാരാഷ്ട്രയും കര്‍ണാടകയും യഥാക്രമം 99.2 ലക്ഷം ടണ്ണും 48.01 ലക്ഷം ടണ്ണും ഉയര്‍ന്ന ഉല്‍പാദനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സീസണില്‍ ഇത് 80.93 ലക്ഷം ടണ്ണും 40.40 ലക്ഷം ടണ്ണും ആയിരുന്നു.