അനുബന്ധ വാര്‍ത്തകള്‍
- പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ
- പശ്ചിമ ബംഗാളിൽ മമതയ്ക്കു അടിതെറ്റിയേക്കുമെന്ന് എക്സിറ്റ് പോൾ
- Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്സിറ്റ് പോൾ ഫലങ്ങൾ
- Legislative Assembly Elections Exit Poll 2026 Live Updates: ബംഗാളിൽ മമതയ്ക്കു അടിതെറ്റും, തമിഴ്‌നാട്ടിൽ ഡിഎംകെ, കേരളത്തിൽ യുഡിഎഫ്; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
- അടുത്തമാസം മുതൽ ഗ്യാസ് ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ, പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ
Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ
ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നും ഡിഎംകെ 92 മുതൽ 110 വരെ സീറ്റുകളുമായി രണ്ടാമതെത്തുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു
Tamil Nadu Exit Poll: തമിഴ്‌നാട് നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ (തമിഴ് വെട്രി കഴകം) വൻ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ടിവികെ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ടിവികെ 98 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നും ഡിഎംകെ 92 മുതൽ 110 വരെ സീറ്റുകളുമായി രണ്ടാമതെത്തുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. അണ്ണാ ഡിഎംകെയ്ക്ക് 22-32 സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്. മറ്റു എക്‌സിറ്റ് പോളുകളൊന്നും ഇത്ര വലിയ വിജയം ടിവികെയ്ക്ക് പ്രവചിച്ചിട്ടില്ല. ഡിഎംകെയ്‌ക്കെതിരായ ഭരണവിരുദ്ധ വികാരം ടിവികെയ്ക്ക് വോട്ടായി മാറുമെന്നും അണ്ണാ ഡിഎംകെയ്ക്ക് വൻ തകർച്ചയുണ്ടാകുമെന്നും ഇവർ പറയുന്നു.
അതേസമയം പോൾ ഓഫ് എക്‌സിറ്റ് പോൾ സർവേ പ്രകാരം 31 സീറ്റുകളാണ് ടിവികെയ്ക്കു പ്രവചിക്കുന്നത്. പി-മാർക്യു എക്‌സിറ്റ് പോൾ ടിവികെയ്ക്കു പ്രവചിക്കുന്നത് 16-26 സീറ്റുകൾ. മാട്രിസ് എക്‌സിറ്റ് പോൾ 10-12 സീറ്റുകൾ മാത്രമാണ് ടിവികെ പിടിക്കുമെന്ന് അവകാശപ്പെടുന്നത്.