സ്ത്രീകളുടെ കമ്പാർട്ട്മെൻ്റിൽ പുരുഷന്മാരുടെ യാത്ര, ജൂലായ് 1 മുതൽ പിഴയായി 2500 രൂപ
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കുറഞ്ഞത് 500 രൂപയാണ് പിഴയായി ഈടാക്കുക.
റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് കനത്തപിഴ. ജൂലായ് 1 മുതല്‍ പുതിയ പിഴ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുക, കച്ചവടം ചെയ്യുക, പുക വലിക്കുക, അതിക്രമിച്ചു കടക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴതുകയാണ് ഉയര്‍ത്തിയത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കുറഞ്ഞത് 500 രൂപയാണ് പിഴയായി ഈടാക്കുക. നിലവില്‍ ഇത് 250 രൂപയാണ്. 2013ലാണ് പിഴ 250 രൂപയാക്കിയത്. അതിന് മുന്‍പ് ഇത് 50 രൂപ മാത്രമായിരുന്നു. മറ്റൊരാളുടെ ടിക്കറ്റോ പാസോഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞത് 500 രൂപ പിഴയും ടിക്കറ്റ് കണ്ടുകെട്ടലും നേരിടേണ്ടി വരും. സ്ത്രീകളുടെ കംപാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യുന്ന പുരുഷന്മാര്‍ 2500 രൂപ പിഴയൊടുക്കേണ്ടി വരും.
പുതുക്കിയ പിഴ നിരക്കുകള്‍ സബര്‍ബന്‍, പാസഞ്ചര്‍, മെയില്‍,എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകള്‍ക്കും ബാധകമാകും. ജന്‍ വിശ്വാസ് ആക്ടിലെ 1,37,188 വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ കുറയ്ക്കുക. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നിവയാണ് പുതുക്കിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
റെയില്‍വേ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തിയാല്‍ 2,000 രൂപയും ആവര്‍ത്തിച്ചാല്‍ 5000 രൂപയും പിഴയായി ഈടാക്കും. പുക വലിച്ചാല്‍ 2000 രൂപയാണ് പിഴ. അപകടകരമായതോ നിരോധിച്ചതോ ആയ വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ ഈടാക്കാം. നീണ്ട കോടതി നടപടിക്രമങ്ങള്‍ക്ക് പകരം സ്ഥാലത്ത് പിഴ ചുമത്താനും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്.ALSO READ: മലബാറിലെ ട്രെയിൻ യാത്രയ്ക്ക് വേഗം കൂടുന്നു, ഷൊർണൂർ- മംഗളുരു പാതയിലെ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ