1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul Gandhi says Modi govt will fall in a year BJP rejects claims

ജനങ്ങളിൽ അതൃപ്തി, സർക്കാരിൽ ആഭ്യന്തരകലഹം, മോദി സർക്കാർ ഒരു വർഷം കൊണ്ട് മൂക്കും കുത്തി താഴെ വീഴുമെന്ന് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

rahul gandhi
നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് വീഴുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി. സര്‍ക്കാരിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നും ഭരണകൂടത്തിനെതിരായ വികാരങ്ങള്‍ ജനങ്ങളിലുമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ ഭരണഘടനാപരമായ സ്ഥാപനങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികാരം കേന്ദ്രീകരിക്കുന്ന സമീപനം ജനാധിപത്യ സംവിധാനങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
 
തൊഴിലില്ലായ്മ, വിലക്കയറ്റം, പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാഭ്യാസ രംഗത്തെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സാധാരണ ജനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചില വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിലുള്ള അതൃപ്തി വര്‍ധിച്ചുവരികയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
സര്‍ക്കാര്‍ വിമത സ്വരങ്ങളെ ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും ദീര്‍ഘകാലം ഈ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കി. അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലേക്കുള്ള വിശ്വാസം തകര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതാവ് നടത്തുന്നതെന്നും ആഭ്യന്തര കലഹം കോണ്‍ഗ്രസിലാണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പുനെവാലെ പ്രതികരിച്ചു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്നും നടക്കില്ല, കീഴടങ്ങുന്നതിന് തുല്യം, സമാധാന കരാർ തള്ളി ഹിസ്ബുള്ള, ഇറാൻ- യുഎസ് സമാധാന കരാറിന് തിരിച്ചടി