നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം
എറണാകുളം എം പി ഹൈബി ഈഡന്‍, വി കെ മിനിമോള്‍, സിനിമാതാരം ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കാലവര്‍ഷക്കെടുത്തിയില്‍ നാട് വലയുമ്പോള്‍ ഉത്തരവാദിത്തപൂര്‍വമുള്ള പ്രതികരണങ്ങളോ വാര്‍ത്താസമ്മേളനങ്ങളോ നല്‍കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പകരം ഇന്ന് രാവിലെ കൊച്ചി എം ജി റോഡിലുള്ള ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉദ്ഘാടന ചടങ്ങിനാണ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെത്തിയത്. എറണാകുളം എം പി ഹൈബി ഈഡന്‍, വി കെ മിനിമോള്‍, സിനിമാതാരം ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കാലവര്‍ഷക്കെടുത്തിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെയും പ്രതികരണങ്ങളോ വാര്‍ത്താസമ്മേളനം നടത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവിന്റെ വീട് സന്ദര്‍ശിച്ച് വിരുന്നുസത്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് വിവാദമായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് യുഡിഎഫ് വിമര്‍ശിച്ചിരുന്ന സ്വകാര്യ ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ സന്ദര്‍ശിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. കാലവര്‍ഷക്കെടുതിയെ പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് ബ്രീഫ് ചെയ്യും എന്ന് മാത്രമായിരുന്നു സതീശന്റെ മറുപടി.ALSO READ: നാട് മഴക്കെടുതിയിൽ വലഞ്ഞപ്പോൾ മുഖ്യമന്ത്രി ഭക്ഷണവിരുന്നിൽ (വീഡിയോ)