അനുബന്ധ വാര്‍ത്തകള്‍
- സോഷ്യൽ മീഡിയയിൽ പ്രശസ്തരായ അച്ചാമാസിലെ രത്നമ്മ വിട പറഞ്ഞു
- മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തി, വൈരാഗ്യബുദ്ധിയോടെ പെരുമാറി : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശനം
- എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്?, കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്
- Drishyam 3 FDFS Review: പതിഞ്ഞ താളത്തിൽ കഥ പറച്ചിൽ, ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്ക്; ദൃശ്യം 3 ആദ്യ പകുതി കഴിഞ്ഞു
- 9 മാസം കൊണ്ട് കഷ്ടപ്പെട്ട് കുറച്ചതാണ്, സർജറി ചെയ്ത് മാറ്റം വന്നെന്ന വാർത്തകൾക്ക് വർക്കൗട്ട് വീഡിയോ കൊണ്ട് മറുപടി നൽകി കീർത്തി സുരേഷ്
വന്ദേ ഭാരത് വൈകി, ഒന്നല്ല ആറ് മണിക്കൂറിലേറെ..ട്വിറ്ററിൽ പരാതി പ്രളയം, മന്ത്രിക്കെതിരെ പ്രതിഷേധം
രാത്രി 11ന് ബെംഗളുരുവില്‍ എത്തേണ്ടിയിരുന്ന വണ്ടി അവിടെയെത്തിയത് ബുധനാഴ്ച രാവിലെ 7:51നാണ്.
കൊച്ചി : എറണാകുളം- ബെംഗളുരു വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നു. ആറ് മണിക്കൂറിലേറെ പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന് വലഞ്ഞ യാത്രക്കാര്‍ ഒന്‍പത് മണിക്കൂറോളം വൈകിയാണ് ബെംഗളുരുവിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ടിയിരുന്ന ബെംഗളുരു വന്ദേഭാരത്(26652) ട്രെയിന്‍ രാത്രി 9.07നാണ് എറണാകുളം വിട്ടത്. രാത്രി 11ന് ബെംഗളുരുവില്‍ എത്തേണ്ടിയിരുന്ന വണ്ടി അവിടെയെത്തിയത് ബുധനാഴ്ച രാവിലെ 7:51നാണ്.
ബെംഗളുരുവില്‍ നിന്നുള്ള എറണാകുളം വന്ദേഭാരത് ചൊവ്വാഴ്ച (26651) ചൊവ്വാഴ്ച പുലര്‍ച്ചെ 5:10ന് പകരം അഞ്ച് മണിക്കൂര്‍ 10 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ബെംഗളുരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളാണ് ഈ വൈകിയോടലില്‍ ഇരയാകുന്നത്. ഇതോടെ റെയില്‍ മദത് സംവിധാനത്തില്‍ നിരവധി പരാതികളാണ് കുമിഞ്ഞുകൂടിയത്. ട്വിറ്ററിലും സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത് വന്നു. റെയില്‍ വേ മന്ത്രിയെ ടാഗ് ചെയ്തും പോസ്റ്റുകള്‍ വന്നിട്ടുണ്ട്. മുന്‍പും പലതവണ ഇത്തരത്തില്‍ ട്രെയിന്‍ വൈകിയിട്ടുണ്ടെന്നും പരാതികളില്‍ പറയുന്നു.ALSO READ: എ ഐ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ, ഗുജറാത്തിലെ ജാംനഗറിൽ മെഗാ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസും മെറ്റയും കൈകോർക്കുന്നു!
അതേസമയം ബെംഗളുരു റെയില്‍വേ ഡിവിഷനിലെയും വൈറ്റ് ഫീല്‍ഡിലെയും അറ്റക്കുറ്റ പണികളും റെയില്‍വേ ട്രാഫിക് ക്രമീകരണവുമാണ് പ്രശ്നത്തിന് കാരണമെന്നും ട്രെയിന്‍ വൈകുന്നതിനെ പറ്റി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ അറിയിപ്പുകള് നല്‍കിയതായും റെയില്‍വേ പറയുന്നു.