1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran and West Asian countries requested trump postponds Iran Attacks

ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്

ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂര്‍ണമായും സജ്ജമാണ്.

Iran, US, Donald Trump
ഇറാനെതിരായ വാരാന്ത്യത്തില്‍ നടത്താനിരുന്ന ആക്രമണങ്ങള്‍ വേണ്ടെന്ന് വെച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് തീരുമാനം മാറ്റിയതെന്നും ഇറാനുമായുള്ള കരാറിന്റെ അടിസ്ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇറാനെതിരായ ആക്രമണത്തിന് അമേരിക്ക പൂര്‍ണമായും സജ്ജമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത തരം ശക്തമായ ആക്രമണം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഒരു കരാറിന്റെ അടിസ്ഥാന വിഷയങ്ങളില്‍ ധാരണയായിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും അപേക്ഷിക്കുകയും ചെയ്തു.
 
 ഹോര്‍മുസ് കടലിടുക്ക് ഉടനെ തുറക്കുക, ആണ ഭീഷണി അവസാനിപ്പിക്കുക എന്നീ നിബന്ധനകളോട് കൂടിയാണ് കരാര്‍. വേഗത്തില്‍ ഒരു കരാറിലെത്താമെങ്കില്‍ മാത്രം എന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാമെന്ന് സമ്മതിച്ചത്. ഈ നിലപാടില്‍ ഇസ്രായേലും എനിക്കൊപ്പമുണ്ട്. ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.ALSO READ: എല്ലാം തകര്‍ത്തേക്ക്, ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കാന്‍ പച്ചക്കൊടി കാണിച്ച് ഡൊണാള്‍ഡ് ട്രംപ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തട്ടമിട്ട ഒരു പെൺകുട്ടി പോലും വൃത്തിക്കെട്ട പ്രകടനങ്ങൾ നടത്തിയില്ല, നമ്മുടെ പെൺകുട്ടികളോ? : കങ്കണ റണാവത്ത്