1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Supreme Court: Wife May Be Denied Interim Maintenance if Adultery Is Prima Facie Proven

പ്രഥമദൃഷ്ട്യാ പരപുരുഷബന്ധം തെളിഞ്ഞാൽ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നിഷേധിക്കാം : സുപ്രീം കോടതി

Supreme Court
ഭാര്യ പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് ഭര്‍ത്താവിന് പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളിലൂടെ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് നല്‍കുന്ന ഇടക്കാല ജീവനാംശം നിഷേധിക്കാമെന്ന് സുപ്രീം കോടതി. വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം ജീവനാംശം നിഷേധിക്കാനാകില്ലെന്നും വ്യക്തവും വിശ്വസനീയവുമായ തെളിവുകളും ഇതിനായി വേണമെന്നും കോടതി വ്യക്തമാക്കി.
 
 ഹിമാന്‍ഷു ചോര്‍ദിയ vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്ന വ്യവസ്ഥ ഇടക്കാല ജീവനാംശത്തിനും ബാധകമാണെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം കേസില്‍ സ്വകാര്യ അന്വേഷണ ഏജന്‍സികളുടെ ഉപയോഗമായി ബന്ധപ്പെട്ട് സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി രാജ്യത്ത് സമഗ്രമായൊരു ചട്ടക്കൂടില്ലെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.ALSO READ: ഇറാൻ കാലുപിടിച്ചു, നിലനിൽപ്പിനായി യാചിച്ചു, ആക്രമണം താൽക്കാലികമായി റദ്ദാക്കിയെന്ന് ട്രംപ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രി ബിസിയാണ്, ദുരിതബാധിത പ്രദേശങ്ങളിലേക്കില്ല, പകരം ജ്വല്ലറി ഉദ്ഘാടനം