അനുബന്ധ വാര്‍ത്തകള്‍
- നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
- നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്
- അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു
- ഓപ്പറേഷന് സിന്ദൂരില്‍ പാക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടമായി: വ്യോമസേന മേധാവി
- പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന
NEET Exam : പുതിയ പ്രശ്നത്തിന് പുതിയ പരിഹാരം: നീറ്റ് പുനഃപരീക്ഷയ്ക്ക് ചോദ്യപേപ്പർ എത്തിക്കുക വ്യോമസേന!
ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ നടപടി.
നീറ്റ് പുനഃപരീക്ഷയില്‍ ചോദ്യപേപ്പര്‍ സുരക്ഷിതമായി എത്തിക്കാന്‍ പ്രതിരോധസേനകളുടെ സഹായം തേടി വിദ്യഭ്യാസ മന്ത്രാലയം. ഇന്നലെ പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകള്‍ സംസ്ഥാനങ്ങളില്‍ എത്തിക്കാനാണ് ധാരണയായത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടനുണ്ടാകും. നേരത്തെ പോസ്റ്റല്‍ സര്‍വീസ് വഴിയാണ് ചോദ്യപേപ്പര്‍ എത്തിച്ചിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ നടപടി.
മെയ് മൂന്നാം തീയതി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ജൂണ്‍ മാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിദ്യഭ്യാസമന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.