ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം
കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം
നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. വർഗീയ അധിക്ഷേപ പരാതിയിലാണ് ടിനി ടോമിനെ പ്രതി ചേർത്ത് കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
കേസെടുത്ത് അന്വേഷിക്കാൻ കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം. കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നേരത്തെ പൊലീസ്. കേസെടുക്കാൻ കോടതിയിൽ നിന്ന് നിർദേശം ലഭിച്ച സാഹചര്യത്തിൽ പൊലീസിനും ഇത് തിരിച്ചടിയാണ്.
തനിക്കെതിരെ ടിനി ടോം വർഗീയ പ്രചരണം നടത്തിയെന്ന് അൻസിബ ആരോപിക്കുന്നു. താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. കടുത്ത വർഗീയ അധിക്ഷപമാണ് ടിനി ടോം നടത്തിയതെന്നും അൻസിബയുടെ പരാതിയിലുണ്ട്.