1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fisherman doesnt get Financial Healp

മത്സ്യത്തൊഴിലാളികളെ കണ്ടില്ലെന്നു നടിച്ച് സതീശൻ; പഞ്ഞമാസ സഹായം ഇല്ല

മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു

Fisherman doesnt get Financial Healp
മത്സ്യത്തൊഴിലാളികൾക്കു തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിൽ ലഭിക്കേണ്ട സഹായം മുടങ്ങിയതിൽ പ്രതിഷേധം. ട്രോളിങ് നിരോധന കാലയളവിൽ 6,000 രൂപയാണ് മത്സ്യത്തൊഴിലാളികൾക്കു സർക്കാർ നൽകേണ്ട സഹായം. ഈ തുക ട്രോളിങ് നിരോധനം പകുതിയിലേക്ക് എത്തിയിട്ടും മത്സ്യത്തൊഴിലാളികൾക്കു കിട്ടിയിട്ടില്ല. 
 
മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. പഞ്ഞ മാസത്തെ ആനുകൂല്യം കൃത്യമായി വിതരണം ചെയ്യേണ്ടത് ഒരു സർക്കാരിന്റെ കടമയാണ്. കടലിന്റെ മക്കൾ വലിയ ദുരിതത്തിലാണ്. കേന്ദ്ര വിഹിതം മുടങ്ങുമ്പോഴും മുൻ സർക്കാരിന്റെ കാലത്ത് ആ ബാധ്യത കൂടി വഹിച്ച് സംസ്ഥാനം സമാശ്വാസ തുക വിതരണം ചെയ്തിരുന്നെന്നും പിണറായി പറഞ്ഞു.
 
4,500 രൂപയായിരുന്ന ധനസഹായം രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് 6,000 ആയി ഉയർത്തിയത്. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് ഇത്തവണ ധനസഹായം വൈകുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മുൻപ് കേന്ദ്ര വിഹിതം മുടങ്ങിയ ഘട്ടങ്ങളിലെല്ലാം സംസ്ഥാന സർക്കാർ ഈ വിഹിതം കൂടി ചേർത്ത് വിതരണം ചെയ്തിരുന്നു. ഇനിയും വൈകിയാൽ സർക്കാരിനെതിരെ സമരത്തിനു ഇറങ്ങുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 
About Writer
WEBDUNIA