1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. Maala parvathi calls ansiba hassan a born leader

ലക്ഷത്തിൽ ഒരാൾക്കുള്ള സിദ്ധി , വേട്ടയാടലിൽ തളരരുത്, അൻസിബയോട് മാല പാർവതി

ലക്ഷത്തില്‍ ഒരാളാണ്.. അപൂര്‍വ്വ സിദ്ധിയുണ്ട്.നയിക്കണം. വേട്ടയാടപ്പെടും. തളരരുത്.

Maala parvathi, Ansiba hassan, AMMA Organisation, Kerala News
അമ്മയുടെ ഭാരവാഹിത്വത്തിലേക്കില്ലെന്ന നടി അന്‍സിബ ഹസന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നടി മാല പാര്‍വതി. അമ്മയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് അന്‍സിബ സംഘടനയുടെ ഭാരവാഹിത്വ ചുമതലകളിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മാല പാര്‍വതിയുടെ പ്രതികരണം.
 
ലക്ഷത്തില്‍ ഒരാള്‍ക്കുള്ള അപൂര്‍വമായ നേതൃത്വസിദ്ധിയാണ് അന്‍സിബയ്ക്കുള്ളതെന്നും സമയമെടുത്താലും സംഘടനയുടെ നേതൃത്വപദവികളില്‍ വരണമെന്നുമാണ് മാല പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്.
 
മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
പ്രിയപ്പെട്ട അന്‍സിബ,
 
അന്‍സിബ ഇന്‍സ്റ്റായില്‍ ഷെയര്‍ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകള്‍, അപവാദ പ്രചരണങ്ങള്‍, മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ എല്ലാം നേരിട്ട് ,തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആര്‍ജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം.
 
പക്ഷേ.. അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത്.Because you are a born leader.
സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം  ലക്ഷത്തില്‍ ഒരാളാണ്.. അപൂര്‍വ്വ സിദ്ധിയുണ്ട്.നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോള്‍ പോലും   സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം.കാരണം പലര്‍ക്കും മുറിഞ്ഞിട്ടുണ്ട്.
 
പക്ഷേ അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കഥകൾ കേൾക്കുന്നുണ്ട്, സിനിമയിൽ തിരിച്ചുവരുമെന്ന് സൂചിപ്പിച്ച് സംയുക്ത വർമ