1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ansiba Hassan Statement on AMMA Election 2026

ആർജ്ജവമുള്ള യുവനിര വരട്ടെ, അമ്മയിൽ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്കില്ല : അൻസിബ ഹസൻ

Ansiba Hassan AMMA Election
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കി നടി അന്‍സിബ ഹസന്‍. പുതിയ ഭരണസമിതി രൂപീകരണത്തില്‍ ആര്‍ജ്ജവമുള്ള യുവനിര കടന്നുവരട്ടെയെന്നും അന്‍സിബ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 
 
സ്‌നേഹത്തിന് നന്ദി, പുതിയ തുടക്കങ്ങള്‍ക്കായി വഴി മാറുന്നു, മാറ്റം അനിവാര്യമാണ്, അത് കരുത്തുള്ള യുവതലമുറയില്‍ നിന്നാകട്ടെ എന്ന തലക്കെട്ടോടെയാണ് അന്‍സിബ തന്റെ കുറിപ്പ് പങ്കുവെച്ചത്. 
 
പ്രിയപ്പെട്ടവരെ,
 
 എന്റെ ജീവിതയാത്രയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം.
 
അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ, എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
 
സ്‌നേഹത്തോടെ, അന്‍സിബ ഹസന്‍
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജയം കണ്ടത് അൻസിബയുടെ ഒറ്റയാൾ പോരാട്ടം