1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan against Women

'മരുമക്കൾക്കു പരമ്പരാഗത ഭക്ഷണരീതികൾ പകർന്നുനൽകണം'; സ്ത്രീവിരുദ്ധ പരാമർശവുമായി മുഖ്യമന്ത്രി

അടുക്കള പെണ്ണുങ്ങൾക്ക് മാത്രമുള്ളതാണെന്ന പിൻതിരിപ്പൻ ചിന്തയിൽ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് നിരവധി പേർ വിമർശിച്ചു

Cabinet Ministers, V D Satheesan, Kerala Politics, Kerala Elections
സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്ത്രീവിരുദ്ധ പരാമർശം. അമ്മമാർ മരുമക്കൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണമെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രസംഗിച്ചിരുന്നു. ഇതാണ് വിവാദത്തിനു കാരണം. 
 
''കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം,' എന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. 
 
അടുക്കള പെണ്ണുങ്ങൾക്ക് മാത്രമുള്ളതാണെന്ന പിൻതിരിപ്പൻ ചിന്തയിൽ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് നിരവധി പേർ വിമർശിച്ചു. 
അടുത്ത ലേഖനം
ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം