താരസംഘടനയായ അമ്മയിലെ ഭരണസമിതി രാജിവയ്ക്കാൻ കാരണം നടിയും സംഘനയുടെ മുൻ ഭാരവാഹിയുമായ അൻസിബ ഹസന്റെ ഒറ്റയാൾ പോരാട്ടം. തനിക്കെതിരെ സംഘടനയ്ക്കുള്ളിൽ നടന്ന എല്ലാ നെറികേടുകൾക്കും എതിരെ ശക്തമായി പോരാടുകയായിരുന്നു അൻസിബ. നടൻ ടിനി ടോമിനെതിരെയായിരുന്നു അൻസിബയുടെ ആദ്യ പരാതി. ടിനിക്കെതിരെ അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മതംമാറ്റം അടക്കം നടത്തുന്നു എന്നുപറഞ്ഞ് തന്നെ ജിഹാദി എന്നു വിളിച്ചു. അവിഹിതമുണ്ടെന്ന തരത്തിൽ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ടിനി ടോം വ്യക്തിവൈരാഗ്യം...