ഗവർണർക്കായി ടൊയോട്ട ഫോർച്യൂണർ; ഉയരക്കൂടുതൽ കാരണമെന്ന് വിചിത്ര ന്യായീകരണം
Om Prakash Mathur and VD Satheesan
പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ടൊയോട്ട ഫോർച്യൂണർ വാടകയ്‌ക്കെടുക്കുന്നു. കേരള സർക്കാരിന്റെ അനുമതിയോടെയാണിത്. കേരള ഹൗസ് പുതിയ വാഹനം വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത് ഗവർണർക്ക് ഉയരക്കൂടുതൽ ഉള്ളതുകൊണ്ടാണ് !
ആറ് അടിയിലേറെ പൊക്കമാണ് പുതിയ ഗവർണർക്കുള്ളത്. അതിനാൽ കൂടുതൽ സൗകര്യത്തോടെ സഞ്ചരിക്കാൻ ഉയരം കൂടിയ വാഹനം ആവശ്യമാണെന്നാണ് വിശദീകരണം. എത്ര രൂപയ്ക്കാണ് വാടകയ്‌ക്കെടുക്കുന്നതെന്ന് പുറത്തുവന്നിട്ടില്ല.
അധികാരത്തിലെത്തിയ ശേഷം ഒരു ഘട്ടത്തിലും യുഡിഎഫ് സർക്കാർ ഗവർണർമാരെ ചോദ്യം ചെയ്തിട്ടില്ല. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ സർവകലാശാലകളിലെ കാവിവത്കരണത്തിന് ശ്രമിച്ചപ്പോൾ പോലും സതീശൻ സർക്കാർ പ്രതികരിച്ചിട്ടില്ല. സമാന നിലപാട് തന്നെയായിരിക്കും യുഡിഎഫ് സർക്കാരിന് പുതിയ ഗവർണറോടും.
ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യരുതെന്ന് പുതിയ ഗവർണർ ചുമതലയേറ്റ ശേഷം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയും യുഡിഎഫ് സർക്കാർ ഒരക്ഷരം മിണ്ടിയിട്ടില്ല. Also Read: അയ്യര്‍ അയ്യേ എന്ന് പറയിക്കുമോ?, ക്യാപ്റ്റന്‍സിയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ശ്രേയസിന്റെ പേരില്‍
