1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu targets qatar following israel elections

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

Benjamin Netanyahu
ഇസ്രായേൽ തിരെഞ്ഞെടുപ്പിൽ അറബ് പാർട്ടികളുണ്ടാക്കിയ മുന്നേറ്റത്തിൽ ഖത്തറിനെതിരെ ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 120 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം ഉറപ്പിക്കാന്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ തേടേണ്ട നിലയിലാണ് ഐസന്‍കോട്ടും നെതന്യാഹുവും. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ വിമര്‍ശനം.
 
 ഇസ്രായേല്‍ തിരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് അറബ് പാര്‍ട്ടി നേതാക്കള്‍ ഖത്തര്‍ സന്ദര്‍ശിച്ചെന്നാണ് നെതന്യാഹുവിന്റെ ആരോപണം. ഈ സന്ദര്‍ശനം എന്തിനാണെന്ന ചോദ്യവും നെതന്യാഹു ഉന്നയിച്ചു. അതേസമയം ആരോപണങ്ങളെ ഖത്തര്‍ നിഷേധിച്ചു. ഇസ്രായേല്‍ തിരെഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപ്പെട്ടിട്ടില്ലെന്നും വിഡ്ഡിത്തവും അപകടവും നിറഞ്ഞ ആരോപണമാണ് നെതന്യാഹു ഇന്നയിക്കുന്നതെന്നും ഈ പ്രചാരണങ്ങള്‍ക്കൊന്നും തങ്ങളെ സമാധാന ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ലെന്നും ഖത്തര്‍ പ്രതികരിച്ചു.ALSO READ: ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത