പുതിയ ഗവർണർ അടിമുടി സംഘപരിവാർ; മുട്ടിലിഴയുമോ സതീശൻ സർക്കാർ?
Om Prakash mathur
കേരളത്തെ സംഘപരിവാർ ആലയിൽ എത്തിക്കാനുള്ള ഓപ്പറേഷനുമായി ബിജെപി സർക്കാർ. അടിമുടി സംഘപരിവാർ അനുഭാവിയായ ഓം പ്രകാശ് മാഥൂർ ആണ് പുതിയ ഗവർണർ. ബിജെപിക്ക് ബാലികേറാമലയായി നിലനിൽക്കുന്ന കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിനു കൂടുതൽ വഴികൾ തുറക്കുകയെന്ന ലക്ഷ്യമാണ് ഈ നിയമനത്തിലൂടെ ബിജെപിക്കുള്ളത്.
ഗുജറാത്ത് വംശഹത്യ
ഗുജറാത്ത് വംശഹത്യയുടെ കാലത്ത് അവിടെ ബിജെപിയുടെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്നു ഓം പ്രകാശ് മാഥൂർ. കലാപവും തുടർന്നുള്ള തിരഞ്ഞെടുപ്പും ഉൾപ്പെടെ നരേന്ദ്ര മോദിയുടെ വലംകൈയായിരുന്നു എന്നാണ് ആക്ഷേപം. സംഘടനാ സംവിധാനത്തിലൂടെ വളർന്നുവന്ന മുതിർന്ന ബിജെപി നേതാവിനെ തന്നെ കേരളത്തിലേക്ക് ഇറക്കിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണെന്ന് തീർച്ച.
ഗവർണർ
ആർഎസ്എസ് പ്രചാരകനായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ടത്. രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി. 2016-2022 വരെ രാജ്യസഭാംഗം. 2024 ൽ സിക്കിം ഗവർണറായി.
മുട്ടിലിഴയുമോ സതീശൻ സർക്കാർ ?
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാണ്. സർവകലാശാലകളിലെ കാവിവത്കരണം, വന്ദേമാതരം പൂർണമായി ആലപിക്കൽ, കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന സതീശന്റെ നിലപാട് തുടങ്ങി പൂർണമായി ബിജെപിക്ക് വഴങ്ങിയാണ് സതീശൻ സർക്കാർ മുന്നോട്ടുപോകുന്നത്. മോദിയുടെ വിശ്വസ്തനായ ഓം പ്രകാശ് മാഥൂർ ഗവർണറായി എത്തുമ്പോൾ യുഡിഎഫ് സർക്കാർ ബിജെപിക്ക് മുന്നിൽ കൂടുതൽ മുട്ടിലിഴയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. Also Read: അമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം; പോസ്റ്റ്മോര്ട്ടത്തിനായി നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്തു
