1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. DMK chief seeks probe on Tamil nadu power deal

കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?, അന്വേഷണം വേണമെന്ന് സ്റ്റാലിൻ

MK Stalin
കേരളത്തിന്‍ യൂണിറ്റിന് 8.64 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെങ്കില്‍ എന്തിനാണ് തമിഴ്നാട് സര്‍ക്കാര്‍ 41.50 രൂപ യൂണിറ്റിന് നല്‍കി വൈദ്യുതി വാങ്ങുന്നതെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. വിജയ് സര്‍ക്കാരിന്റെ വൈദ്യുതി ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കെഎസ്ഇബി ചെയര്‍മാനായിരുന്ന എം ജി രാജമാണിജ്യത്തിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ വിജയ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
 
കേരളത്തിന് മുന്നില്‍ 8.64 രൂപ, 12.50 രൂപ, 14.50 രൂപ നിരക്കുകളില്‍ വൈദ്യുതി വാങ്ങാന്‍ കഴിയുന്ന ഓപ്ഷനുകളുണ്ടെങ്കില്‍ എന്തുകൊണ്ട് തമിഴ്നാടിന് അത് ലഭിക്കുന്നില്ല. വിജയ് സര്‍ക്കാര്‍  35,37,41.50 രൂപ നിരക്കുകളിലാണ് വൈദ്യുതി വാങ്ങുന്നത്. കേരള സര്‍ക്കാര്‍ യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങുകയും പിന്നീട് ചര്‍ച്ചകളിലൂടെ ഇത് 12.50 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. അവിടെ ഈ നിരക്കുകള്‍ പോലും നഷ്ടമാണോ എന്നതിനെ പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
 
വലിയ അഴിമതിയാണ് വൈദ്യുതി വാങ്ങലില്‍ തമിഴ്നാട്ടില്‍ നടന്നിട്ടുണ്ടാവുകയെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.ALSO READ: സതീശൻ പറഞ്ഞത് 'നുണ'; വകുപ്പിൽ കൈ കടത്തുന്നതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തി
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരളത്തിൻ്റെ നിത്യ ഇനി ലോസാഞ്ചലൻസിൻ്റെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയർ, ആരാണ് നിത്യ രാമൻ?