1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel election results leading to hung parliament

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ആര്‍ക്കും തന്നെ ഭൂരിപക്ഷമില്ലാത്ത നിലയില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയാകും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനമാവുക.

Israel election, benjamin netanyahu, Arab parties, Likud party, gadi eisenkot
ഇസ്രായേല്‍ ദേശീയ തിരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചു. അന്തിമഫലപ്രകാരം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. ഭരണം ഉറപ്പിക്കാന്‍ 120 സീറ്റുകളില്‍ 61 സീറ്റുകളാണ് ആവശ്യമുള്ളത്.
 
ആര്‍ക്കും തന്നെ ഭൂരിപക്ഷമില്ലാത്ത നിലയില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണയാകും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാനമാവുക. അതേസമയം തിരെഞ്ഞെടുപ്പില്‍ വിദേശ ഇടപെടലും വ്യാപകമായ അട്ടിമറി നടന്നതായും നെതന്യാഹു ആരോപണം ഉന്നയിച്ചു. ബുധനാഴ്ചയാകും ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. അതേസമയം നെതന്യാഹുവിന്റെ ആരോപണത്തെ ഇലക്ഷന്‍ കമ്മീഷന്‍ തള്ളികളഞ്ഞു. തിരെഞ്ഞെടുപ്പില്‍ ഖത്തറിന്റെ ഇടപെടല്‍ നടന്നുവെന്നാണ് നെതന്യാഹുവിന്റെ വാദം.
 
19 സീറ്റുകള്‍ അറബ് പാര്‍ട്ടികല്‍ നേടിയത് ഐസന്‍കോട്ടിനും നെതന്യാഹുവിനും ഒരുപോലെ തിരിച്ചടിയാണ്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയും അറബ് പാര്‍ട്ടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചവരാണ്. അതിനാല്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുക, അല്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ തേടുക എന്നീ 2 ഓപ്ഷനുകളാണ് 2 വിഭാഗങ്ങള്‍ക്കുമുള്ളത്.
 
അതേസമയം അടുത്തിടെ നടന്ന സര്‍വേ പ്രകാരം ഇസ്രായേലിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും അറബ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരണമെന്നാണ് അഭിപ്രായപ്പെടുന്നത്. 27 സീറ്റുകള്‍ നേടിയ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയാണ് തിരെഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 21 സീറ്റുകളിലാണ് ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി വിജയിച്ചത്. 11 സീറ്റുകളുള്ള ജോയിന്റ് ലിസ്റ്റും 8 സീറ്റുകളുള്ള റാം പാര്‍ട്ടിയും ചേര്‍ന്നതാണ് അറബ് പാര്‍ട്ടികള്‍.ALSO READ: ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍