വെറും മഴ മാത്രമല്ല, ഇടിയും മിന്നലും ഒപ്പം; പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഏഴിടത്ത് യെല്ലോ അലർട്ട്
Kerala Weather Updates
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ ഉച്ചകഴിഞ്ഞുള്ള പുതുക്കിയ മുന്നറിയിപ്പിൽ ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്.
മഴ മുന്നറിയിപ്പ്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ന്യൂനമർദ്ദവും ചക്രവാതചുഴികളും
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ രൂപംകൊണ്ട് തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി തുടരുന്നു.
ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്‌നാടിന് മുകളിലും ചക്രവാതചുഴിയുടെ സ്വാധീനം. നവംബർ എട്ട് വരെ സംസ്ഥാനത്ത് മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഈ ദിവസങ്ങളിൽ മഴ ലഭിക്കുക.
ഇടിമിന്നലും കാറ്റും
ഈ ദിവസങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്ക് സാധ്യത. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Also Read: കേരളത്തിന് 8.64 രൂപയ്ക്ക് വൈദ്യുതി കിട്ടുമ്പോൾ വിജയ് എന്തിന് 41.50 രൂപയ്ക്ക് വാങ്ങണം?, അന്വേഷണം വേണമെന്ന് സ്റ്റാലിൻ
