ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ
മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ 2027 സീസണിന് മുന്നോടിയായി ടീം വിടാനുള്ള സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഹാര്‍ദ്ദിക്കുമായി ബന്ധപ്പെട്ട ട്രേഡ് ഡീലുകളെ വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. നിലവില്‍ മുംബൈ ഇന്ത്യന്‍സ് വിടുക എന്നതിനാവും ഹാര്‍ദ്ദിക് പ്രാധാന്യം നല്‍കുന്നതെന്നും ക്യാപ്റ്റന്‍സിക്കായി ഹാര്‍ദ്ദിക് വാശിപിടിക്കില്ലെന്നുമാണ് വിശ്വസിക്കുന്നതെന്ന് അശ്വിന്‍ പറയുന്നു.
ക്യാപ്റ്റനാകാനുള്ള താല്പര്യവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഹാര്‍ദ്ദിക്കിന് ഏറ്റവും യോജിച്ച ഇടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. അജിങ്ക്യ രഹാനെയ്ക്ക് പകരം ഒരു ക്യാപ്റ്റനെ അവര്‍ക്ക് ആവശ്യമുണ്ട്. ഹാര്‍ദ്ദിക്കിനായി വരുണ്‍ ചക്രവര്‍ത്തിയെ നല്‍കാന്‍ കൊല്‍ക്കത്ത തയ്യാറായെക്കും. ഹര്‍ഷിത് റാണ, റിങ്കു സിംഗ് എന്നിവരാണ് മറ്റ് ട്രേഡ് ഓപ്ഷനുകള്‍.
രാജസ്ഥാനുമായുള്ള ട്രേഡില്‍ ജയ്‌സ്വാളിനെയും സാം കറനെയും മുംബൈ ആവശ്യപ്പെട്ടേക്കാം. അങ്ങനെയൊന്ന് നടക്കാന്‍ സാധ്യത കുറവാണ്. മുംബൈ ഇന്ത്യന്‍സിന് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ് അത്യാവശ്യമായി ആവശ്യമുള്ളത്. ബൗളിങ്ങും അവര്‍ക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന് വേണമെങ്കില്‍ റാഷിദ് ഖാനെ വിട്ട് നല്‍കി ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കാന്‍ ശ്രമിക്കാവുന്നതാണ്. അശ്വിന്‍ പറയുന്നു. അസ്മത്തുള്ള ഒമര്‍സായിയെ നല്‍കാന്‍ തയ്യാറായാല്‍ പഞ്ചാബിലേക്കും ഹാര്‍ദ്ദിക് എത്തിയേക്കാം.
അങ്ങനെയെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്ങ്‌സ് ടീമുകള്‍ ഹാര്‍ദ്ദിക്കിനായി രംഗത്തുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പോകാന്‍ തന്നെയാകും ഹാര്‍ദ്ദിക് താല്പര്യപ്പെടുക. ക്യാപ്റ്റന്‍സിയ്ക്കായിരിക്കില്ല പ്രധാന്യം നല്‍കുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
