വൈകീട്ട് രണ്ടെണ്ണം അടിക്കുന്ന മുഖ്യമന്ത്രിയുള്ള ആം ആദ്മിയാണോ ലഹരിക്കെതിരെ പൊരുതുക, പഞ്ചാബ് തിരെഞ്ഞെടുപ്പിൽ തുറന്ന പോരുമായി രാഹുലും ഖാർഗെയും
ലഹരിക്കെതിരായ എഎപി സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി കത്തിക്കയറിയത്.
ചണ്ഡീഗഢ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി കോണ്‍ഗ്രസ്. നവംബര്‍ 4ന് സംഗ്രൂരില്‍ നടന്ന 'ഇന്‍സാഫ് റാലി'യില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുഖ്യമന്ത്രി ഭഗവന്ത് മാനെയും എഎപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. പഞ്ചാബിലെ രാഷ്ട്രീയ പോരാട്ടത്തിന് ഔദ്യോഗിക തുടക്കം കുറിച്ച റാലിയില്‍ കടുത്ത രാഷ്ട്രീയ ആരോപണങ്ങളും പരിഹാസവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്.
“I could smell alcohol, by 11:00 am, on CM Bhagwant Mann's breath when we used to sit together in Lok Sabha.” - Rahul Gandhi https://t.co/NLd0F2xhXs
— News Arena India (@NewsArenaIndia) November 4, 2026
ലഹരിക്കെതിരായ എഎപി സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി കത്തിക്കയറിയത്. പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ വൈകുന്നേരങ്ങളില്‍ ലഹരിയുടെ സ്വാധീനത്തിലാണെന്ന ഗുരുതരമായ ആരോപണവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. എഎപി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി. തന്റെ 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണകൂടമാണ് പഞ്ചാബിലെ എഎപി സര്‍ക്കാരെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അഴിമതിയിലൂടെ ലഭിക്കുന്ന പണം ഡല്‍ഹിയിലേക്ക് ഒഴുക്കുകയാണെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഖാര്‍ഗെ ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"Chandrayan was successfully launched but Rahul Gandhi will never be launched successfully by Congress. He is an unsuccessful politician and a dynast" : CM BHAGWANT MANN https://t.co/QWDZ2BsKH1
— News Algebra (@NewsAlgebraIND) November 4, 2026
കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസരൂപത്തിലാണ് എഎപി തിരിച്ചടിച്ചത്. രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്നും വിജയിക്കാത്ത കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിനിധിയെന്നും വിശേഷിപ്പിച്ചുള്ള മീമുകളും പോസ്റ്റുകളും എഎപി അനുകൂല കേന്ദ്രങ്ങളില്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളെ രാഷ്ട്രീയ തിരിച്ചടിയിലൂടെ പ്രതിരോധിക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം.അതേസമയം, ഭഗവന്ത് മാന്റെ സ്വന്തം ജില്ലയായ സംഗ്രൂരില്‍ നടന്ന റാലിക്കിടെ 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ പ്രതിഷേധവും കോണ്‍ഗ്രസ് പരിപാടിയെ ബാധിച്ചു. നീതി ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെ റാലിയില്‍ തടസ്സങ്ങളുണ്ടായി.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് സംഗ്രൂര്‍ റാലി നല്‍കുന്നത്. ബിജെപി സര്‍ക്കാരിനെതിരെയും വോട്ട് ചോരിക്കെതിരെയും പ്രതിപക്ഷ കക്ഷികളും ആം ആദ്മിയും സമരങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത ശക്തമാണ്. ഈ ഭിന്നത രൂക്ഷമാക്കികൊണ്ടാണ് പഞ്ചാബ് തിരെഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്തുന്നത്.
