1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KT jaleel agaisnt Sisa Thomas

സിസ തോമസ് മറ്റൊരു 'വിഷകലയോ'; രൂക്ഷമായി വിമർശിച്ച് കെ.ടി.ജലീൽ

KT jaleel agaisnt Sisa Thomas, Sisa Thomas, KT jaleel, CPIM, Kaladi issue
Sisa Thomas

സംഘപരിവാറിന് വിടുവേല ചെയ്യുന്ന കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് കെ.ടി.ജലീൽ. ശശികലയെക്കാൾ വലിയ വിഷകലയായി കേരളത്തിന്റെ പൊതുബോധത്തിൽ വിഷം നിറയ്ക്കാമെന്നാണോ സിസ തോമസ് വിചാരിക്കുന്നതെന്ന് ജലീൽ ചോദിച്ചു.
 
കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 
 
സിസ തോമസ് മറ്റൊരു 'വിഷകലയോ'? കാലടി സർവകലാശാലയിൽ ഗവർണറാൽ നിയമിതയായ 'സംഘിണി' വൈസ് ചാൻസലർ സിസ തോമസിനോടാണ് ചില ചോദ്യങ്ങൾ:
 
നിങ്ങൾ ഒരു മനുഷ്യസ്ത്രീയാണോ? ശശികലയെക്കാൾ വലിയ വിഷകലയായി കേരളത്തിന്റെ പൊതുബോധത്തിൽ വിഷം നിറക്കാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? രാജീവ് ഗാന്ധിയുടെ ഘാതകർക്ക് ജയിലിൽ കിടന്ന് പഠിച്ച് LLB ബിരുദമെടുക്കാൻ അവസരമുണ്ടായ നാടാണിതെന്ന് സിസ തോമസിന് അറിയില്ലെ?
 
മാസങ്ങളായി കേടായി കിടക്കുന്ന ഡ്രാമാ തിയേറ്ററിലെ ലൈറ്റിന് ശവമഞ്ചം തീർത്തതാണോ കുട്ടികൾ ചെയ്ത മഹാപരാധം? 16 കുട്ടികളുടെ ഭാവി തകർത്തിട്ട് ജീവിതത്തിൽ എന്ത് പദവികൾ നേടാമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
 
അല്ലയോ സിസ തോമസ് നിങ്ങളും ഒരമ്മയല്ലേ? ഏതു കോടതിയിൽ നിന്നാണ് സമരം ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാനുള്ള വിധി നിങ്ങൾ പ്രതീക്ഷിക്കുന്നത്?
 
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് മഹാരാജാസിന്റെ അങ്കണത്തിൽ വെച്ച് ചോദ്യം ചോദിച്ച 'നഫീസത്തുൽ മിസ്രിയ' ' അവൾക്കു വേണ്ടിയല്ല, നിങ്ങൾ അകാരണമായി പുറത്താക്കിയവർക്കു വേണ്ടിയാണ് വിരൽചൂണ്ടി ശബ്ദമുയർത്തിയത് എന്ന ബോധം നിങ്ങൾക്കുണ്ടോ? പാർലമെന്റ് നടക്കുമ്പോൾ അതിനകത്തേക്ക് ആളപായമുണ്ടാക്കാത്ത ബോംബെറിഞ്ഞ് ഇന്ത്യക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളിലേക്ക് ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച ഭഗത്സിംഗ് ചെയ്തതും നഫീസത്തുൽ മിസ്രിയ ചെയ്തതും തമ്മിൽ എന്തു വ്യത്യാസമാണ് ഉള്ളത്?
 
ശ്രീശങ്കരാചാര്യാ സർവകലാശാല RSS-ന് തീറെഴുതിക്കൊടുക്കാനുള്ള ഗവർണറുടെ ഇംഗിതം നടപ്പിലാക്കാൻ കേരളത്തിലെ 'പൂക്കി സർക്കാരിന്റെ' വല്ല ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? നീതിബോധമുള്ള മുഴുവൻ മനുഷ്യരുടെയും ശാപവാക്കുകൾ ഇടിത്തീയ്യായി നിപതിച്ച് അശാന്തമായ ദിനരാത്രങ്ങൾ ജീവിതത്തിൽ ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? സ്വന്തം മക്കളുടെ സ്ഥാനത്ത് നിങ്ങൾ പുറത്താക്കി നശിപ്പിക്കാൻ ഉദ്ദേശിച്ച മക്കളെ എപ്പോഴെങ്കിലും ഒന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
 
അധികാരത്തിന്റെ ഹുങ്കിൽ മിടുക്കരായ 16 കുട്ടികളുടെ ഭാവി നിങ്ങൾ നശിപ്പിച്ചാൽ, നിങ്ങളുടെ മക്കളുടെ ഭാവിയുടെ മേൽ കരിനിഴൽ വീഴ്ത്താൻ 'മറ്റൊരു സിസ തോമസ്' എവിടെയെങ്കിലും ഉയിർത്തെഴുനേൽക്കുമെന്ന സാമാന്യ ബോധം വൈസ് ചാൻസലറേ, എന്താണ് നിങ്ങൾക്കില്ലാത്തത്?
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തീരംതൊടാൻ 'മുറസു' ചുഴലിക്കാറ്റ്; വടക്കൻ ജില്ലകളിൽ മഴ, കാറ്റിനും സാധ്യത