1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Saudi arabia flight cancellations Riyadh airport

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളില്‍ 169 എണ്ണത്തിന് മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്.

Saudi arabia flight cancellations
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിര്‍ത്തിയിട്ടിരുന്ന സൗദിയ എയര്‍ലൈന്‍സ് വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതോടെ റിയാദില്‍ നിന്നുള്ള വിമാനസര്‍വീസുകളില്‍ 55 ശതമാനവും മുടങ്ങിയ നിലയിലാണ്.
 
പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളില്‍ 169 എണ്ണത്തിന് മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്. കൂടാതെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ വിമാനകമ്പനികളായ ആകാശ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.  ലുഫ്താന്‍സ, എയര്‍ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
 
ബുധനാഴ്ച കിംഗ് ഖാലിദ് വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ 3 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ആശങ്ക വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാല്‍ കെട്ടിടത്തിനുള്ളില്‍ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യക്കാര്‍ക്ക് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ