1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Governor summons PSC Secretary

നിയമന തട്ടിപ്പ് കേസ്: പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍

Rajendra Arlekar, Governor vs Pinarayi Vijayan, ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്‌
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്സി) നിയമന തട്ടിപ്പ് കേസില്‍ ശക്തമായ ഇടപെടലിന് ലോക് ഭവന്‍ പദ്ധതിയിടുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജിനെ വിളിപ്പിച്ചു. പി.എസ്.സി. ചെയര്‍മാന്‍ അറിയാതെയാണ് സെക്രട്ടറി ഗവര്‍ണറെ കണ്ടത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവര്‍ണര്‍ സെക്രട്ടറിയോട് ആരാഞ്ഞു. എന്നാല്‍ സെക്രട്ടറിയെ വിളിപ്പിക്കുകയായിരുന്നില്ലെന്നും അദ്ദേഹം സ്വമേധയാ വിശദീകരണം നല്‍കുകയായിരുന്നെന്നും രാജ്ഭവന്‍ വ്യക്തമാക്കി.
 
പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ സെക്രട്ടറിയോട് ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നല്‍കി. പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികള്‍ പിഎസ്സിയുടെ ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുകയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മൂപ്പൈനാട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടം; എൽഡിഎഫ് പ്രസിഡന്റ്