1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Kerala-Origin Nithya Raman Elected First Asian-American Mayor of Los Angeles

കേരളത്തിൻ്റെ നിത്യ ഇനി ലോസാഞ്ചലൻസിൻ്റെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയർ, ആരാണ് നിത്യ രാമൻ?

ഡിസിഷന്‍ ഡെസ്‌ക് എച്ച്.ക്യു പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 51.1 ശതമാനം വോട്ടുകള്‍ നേടിയാണ് നിത്യ മികച്ച വിജയം കരസ്ഥമാക്കിയത്.

Nithya Raman Los Angeles Mayor election win, Nithya Raman Kerala origin LA mayor, Nithya Raman Karen Bass US election, Nithya Raman
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയവുമായി മലയാളി വംശജ നിത്യ രാമന്‍. ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യന്‍-അമേരിക്കന്‍ മേയറായാണ് 45-കാരിയായ നിത്യ രാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിത്യ നിലവിലെ മേയറായ കരേന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
 
ഡിസിഷന്‍ ഡെസ്‌ക് എച്ച്.ക്യു പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 51.1 ശതമാനം വോട്ടുകള്‍ നേടിയാണ് നിത്യ മികച്ച വിജയം കരസ്ഥമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥി കരേന്‍ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
 
1981-ല്‍ ജനിച്ച നിത്യ രാമന് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. നിത്യയുടെ അമ്മ സുധ തൃശൂര്‍ സ്വദേശിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഉദ്യോഗസ്ഥയുമായിരുന്നു. അച്ഛന്‍ വെങ്കിട്ടരാമന്‍ തിരുവനന്തപുരം സ്വദേശിയും കെല്‍ട്രോണിലെ മുന്‍ എഞ്ചിനീയറുമാണ്.
 
 തിരുവനന്തപുരത്തും തൃശ്ശൂര്‍ കേച്ചേരിയിലുമായാണ് നിത്യ രാമന്‍ തന്റെ ബാല്യകാലം ചെലവഴിച്ചത്. തൃശ്ശൂര്‍ ഭാരതീയ വിദ്യാഭവനിലാണ് പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ആറാം വയസ്സില്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി. ബിരുദ പഠനത്തിനു ശേഷം ഭരതനാട്യത്തോടുള്ള താല്പര്യം കാരണം ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് നൃത്തം അഭ്യസിക്കുകയും നാല് വര്‍ഷത്തോളം ഇന്ത്യയില്‍ താമസിക്കുകയും ചെയ്തിരുന്നു.
 
ഹോളിവുഡ് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭര്‍ത്താവ്. 2010ല്‍ വെംഗളുരുവില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനമികവാണ് നിത്യ രാമന് മേയര്‍ പദവിയിലേക്കുള്ള വഴി തുറന്നത്. മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയായി നിത്യ രാമന്‍ മാറി.ALSO READ: ഇംപീച്ച്‌മെന്റിന് മുതിരുമോ ഡെമോക്രാറ്റുകൾ? ട്രംപിന്റെ 'ഇരവാദം' നടക്കില്ല
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സതീശൻ പറഞ്ഞത് 'നുണ'; വകുപ്പിൽ കൈ കടത്തുന്നതിൽ സണ്ണി ജോസഫിന് കടുത്ത അതൃപ്തി