1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Meppadi Tragedy

മേപ്പാടി ദുരന്തം: മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി

Wayanad Landslide, Wayanad Landslide News, Kerala Landslide, Wayanad Breaking News, Wayanad Heavy Rain, വയനാട് ഉരുൾപൊട്ടൽ, വയനാട് മണ്ണിടിച്ചിൽ, വയനാട് ബ്രേക്കിംഗ് ന്യൂസ്, മേപ്പാടി ഉരുൾപൊട്ടൽ, കല്ലാടി ഉരുൾപൊട്ടൽ, വയനാട് രക്ഷാപ്രവർത്തനം
മേപ്പാടി ദുരന്തത്തില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം ഏഴായി. കാലാവസ്ഥാ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതുമാണ് തിരച്ചില്‍ ദൗത്യത്തിന് സഹായകരമായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, സര്‍വൈവര്‍ രാകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. മൃതദേഹം ഇവരില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടന്നു വരികയാണ്. 
 
കഴിഞ്ഞദിവസം മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് മീനാക്ഷി പാലത്തിന്റെ ഇടതുവശത്തുനിന്ന് ഇമ്രാന്റെ മൃതദേഹം ലഭിച്ചത്. മീനാക്ഷി പുഴയില്‍ ബസ് വീണതിന് സമീപത്തുനിന്ന് പത്തുമണിയോടെ എന്‍ജിനീയര്‍ രാഹുല്‍ ശര്‍മയുടെ മൃതദേഹവും 12 മണിയോടെ വലതുഭാഗത്തുനിന്ന് ഉത്തര്‍പ്രദേശ് വാരണാസി സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും കണ്ടെത്തി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക