ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ മാസം ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് 2/ഡിഗ്രി/ഡിപ്ലോമ/ഐടിഐ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ 18നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം.
അസാപ്പിന്റെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തപ്പെടുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുമായി 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.