അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി വിഡി സതീശന്
- ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയപ്പോള്‍ പോലീസും പ്രതിയും ഞെട്ടി
- ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: സവാരിയയെ മതം മാറാന്‍ പ്രതി നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് കുടുംബം
- അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്
- 23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ
തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പതുക്കെ വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനും സാധ്യത.
ഇന്നു മുതല്‍ ജൂലൈ 13 വരെ കേരളം & മാഹി എന്നിവിടങ്ങളില്‍ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.