കെഎം ബഷീറിന്റെ മരണം: ഭാര്യയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: 'സിറാജ്' ദിനപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണക്കോടതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ജസീല്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി മാറ്റിയതെന്ന് ബഷീറിന്റെ ഭാര്യ ഹര്‍ജിയില്‍ ആരോപിച്ചു. വിചാരണ നീതിപൂര്‍വ്വമായിരിക്കുമോ എന്ന ആശങ്കയും ഇതിലുണ്ട്. നേരത്തെ കേസ് പരിഗണിച്ചിരുന്ന സെഷന്‍സ് കോടതി-1-ലേക്ക് കേസ് മാറ്റണം.
നിലവിലെ പ്രോസിക്യൂട്ടര്‍ക്ക് മതിയായ പരിചയസമ്പത്തില്ലാത്തതിനാല്‍ അദ്ദേഹത്തെ മാറ്റണമെന്നും പകരം ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.