1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Holiday in 5 Districts

Holiday: ശക്തമായ മഴ, അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴക്കെടുതിയിൽ സംസ്ഥാനത്ത് 25 മരണം

Kerala Rain, Kerala Rain Alerts, School Holiday,kerala weather,Kerala Monsoon, കേരളം മഴ, മഴ അലർട്ട്, മഴ അവധി,സ്കൂളുകൾക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ അഞ്ച്) അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ടായിരിക്കും. 
 
കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾ.
 
മഴക്കെടുതിയിൽ സംസ്ഥാനത്ത് 25 മരണം. നാലു പേരെ കാണാതായി. പത്തു പേർക്കു പരുക്കേറ്റു. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'സ്ത്രീകള്‍ പ്രിയദര്‍ശിനിയിലേക്ക് തള്ളികയറുന്നു, എന്നാല്‍ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിലാണ് ചേര്‍ക്കുന്നത്'; മന്ത്രി സിപി ജോണിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം