1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ruturaj Gaikwad Batting Collapse CSK

Ruturaj Gaikwad: 'ഇങ്ങനെയൊരു ക്യാപ്റ്റൻ പോരേ ടീമിനെ തോൽപ്പിക്കാൻ'; ഗെയ്ക്വാദിനെ റിലീസ് ചെയ്യണമെന്ന് ചെന്നൈ ആരാധകർ

സൺറൈസേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി

Ruturaj Gaikwad Form Out, Ruturaj Gaikwad CSK, IPL 2026
Ruturaj Gaikwad: ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്വാദിനെ റിലീസ് ചെയ്യണമെന്ന് ആരാധകർ. സീസണിലെ നിർണായക മത്സരത്തിൽ ഗെയ്ക്വാദിന്റെ മോശം പ്രകടനമാണ് ചെന്നൈയുടെ തോൽവിക്കു പ്രധാന കാരണം. ടീമിനെ തോൽപ്പിക്കുന്ന നായകനെ മാറ്റാതെ ഫ്രാഞ്ചൈസി ഗുണം പിടിക്കില്ലെന്നാണ് ചെന്നൈ ആരാധകർ പറയുന്നത്. 
 
സൺറൈസേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരോവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഹൈദരബാദ് ലക്ഷ്യംകണ്ടു. 
 
ആദ്യം ബാറ്റ് ചെയ്യുമ്പോൾ 200 റൺസെങ്കിലും കണ്ടെത്തിയിരുന്നെങ്കിൽ ചെന്നൈയ്ക്കു പ്രതീക്ഷയുണ്ടായിരുന്നു. സ്‌കോർ 180 ൽ ഒതുങ്ങിയത് ഗെയ്ക്വാദിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് കാരണമാണ്. 21 പന്തുകൾ നേരിട്ട ഗെയ്ക്വാദ് 15 റൺസാണ് നേടിയത്. ഒരു ബൗണ്ടറി പോലും ഗെയ്ക്വാദിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. വെറും 71.43 സ്‌ട്രൈക് റേറ്റിലാണ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്. 
 
ഈ സീസണിൽ 13 കളികളിൽ നിന്ന് 120.68 സ്‌ട്രൈക് റേറ്റിൽ വെറും 321 റൺസാണ് ഗെയ്ക്വാദ് നേടിയത്. ഗെയ്ക്വാദിനെ മാറ്റി സഞ്ജു സാംസൺ നായകനായി വരട്ടെ എന്നാണ് ചെന്നൈ ആരാധകരുടെ ആവശ്യം. 
About Writer
WEBDUNIA
അടുത്ത ലേഖനം
ക്ലാസനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി സഞ്ജു, കലിപ്പിച്ച് താരം, വിട്ടുകൊടുക്കാതെ ചേട്ടനും, ചെന്നൈ - ഹൈദരാബാദ് മത്സരത്തിൽ നാടകീയ രംഗങ്ങൾ