1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shardul Thakur Impact sub without Impact fans question's mumbai Decision

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

ഫീല്‍ഡ് ചെയ്യാനായി മാത്രം ഒരു ഇമ്പാക്റ്റ് താരത്തെ ഇറക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ആരാധകര്‍ ടീം മാനേജ്‌മെന്റിനോട് ചോദിക്കുന്നത്.

Shardul Thakur, Mumbai Indians, Impact player, MI vs SRH
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശാര്‍ദൂല്‍ താക്കൂറിനെ ഇമ്പാക്ട് പ്ലെയറായി കൊണ്ടുവരാനുള്ള മുംബൈ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍. മത്സരത്തില്‍ ഒരൊറ്റ പന്തുപോലും എറിയുകയോ മുംബൈയ്ക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങുകയോ ശാര്‍ദൂല്‍ ചെയ്തിരുന്നില്ല. ഫീല്‍ഡ് ചെയ്യാനായി മാത്രം ഒരു ഇമ്പാക്റ്റ് താരത്തെ ഇറക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ആരാധകര്‍ ടീം മാനേജ്‌മെന്റിനോട് ചോദിക്കുന്നത്.
 
മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഹൈദരാബാദ് 7 ഓവറില്‍ വിക്കറ്റ് പോകാതെ 115 റണ്‍സില്‍ നില്‍ക്കെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബിന്‍ മിന്‍സിന് പകരം ശാര്‍ദൂലിനെ ഇമ്പാക്ട് പ്ലെയറായി മുംബൈ കൊണ്ടുവന്നത്. ഹൈദരാബാദിന്റെ ഓപ്പണിംഗ് സഖ്യത്തെ പിരിക്കാനാകും ഈ നീക്കമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒരൊറ്റ പന്ത് പോലും എറിയാന്‍ താരത്തിന് അവസരം നല്‍കിയില്ല.
 
 മുംബൈ ബൗളിംഗ് നിരയില്‍ എല്ലാ ബൗളര്‍മാരും നിരാശപ്പെടുത്തിയിട്ടും ശാര്‍ദൂലിന് അവസരം നല്‍കിയില്ലെന്നും പന്തെറിയാനല്ലെങ്കില്‍ പിന്നെന്തിനാണ് സാര്‍ ഇമ്പാക്റ്റ് പ്ലെയറായി ഒരാളെ ഇറക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നു. മണ്ടന്‍ ക്യാപ്റ്റനും മണ്ടന്‍ മാനേജ്‌മെന്റുമാണ് മുംബൈയെ നശിപ്പിക്കുന്നതെന്ന് പറയുന്ന ആരാധകരും ഏറെയാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Patriot : പേട്രിയറ്റ് നാളെ മുതൽ