India Squad for ODI Series: സഞ്ജു ചിത്രത്തിൽ പോലുമില്ല; ഗില്ലിന്റെ ഉപനായകനായി ശ്രേയസ്, രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ
ശുഭ്മാൻ ഗിൽ ഏകദിന ടീമിനെ നയിക്കും
India Squad for ODI Series: ഇന്ത്യയുടെ ഏകദിന പദ്ധതികളിൽ സഞ്ജു സാംസൺ ഇല്ലെന്ന് വ്യക്തമാക്കി ബിസിസിഐ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനു ഇടമില്ല. മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടീമിലുണ്ട്.
ശുഭ്മാൻ ഗിൽ ഏകദിന ടീമിനെ നയിക്കും. ശ്രേയസ് അയ്യരാണ് ഉപനായകൻ. കെ.എൽ.രാഹുൽ പ്രധാന വിക്കറ്റ് കീപ്പറും ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറുമായി ടീമിലുണ്ട്. ഹർഷ് ദുബെ, പ്രിൻസ് യാദവ്, ഗർനൂർ ബ്രാർ എന്നിവർ ടീമിൽ ഇടംപിടിച്ചു.
ഇന്ത്യ, ഏകദിന ടീം: ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷ് ദുബെ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗർനൂർ ബ്രാർ