അനുബന്ധ വാര്‍ത്തകള്‍
- RCB vs LSG: ആർസിബിക്കു തുടർച്ചയായി രണ്ടാം തോൽവി; ആശ്വാസ ജയത്തിൽ ലഖ്നൗ
- Sanju Samson : തന്റെ സോണിലുള്ള പന്തുകളെ സഞ്ജു ആക്രമിക്കുന്നുള്ളു, എന്തൊരു മാറ്റം, മാസ്റ്റര്‍ ക്ലാസായി മാറി: പ്രശംസിച്ച് സെവാഗ്
- Sanju Samson : ഒരൊറ്റ സീസണിൽ ഡൽഹിക്കെതിരെ 202 റൺസ്!, കോലിയ്ക്കും രാഹുലിനും ഒപ്പം എലൈറ്റ് ക്ലബിൽ സഞ്ജുവും
- Sanju Samson : സിംഗിൾ തരു, ചേട്ടൻ സെഞ്ചുറിയടിക്കട്ടെ എന്ന് പറയാൻ തോന്നിയില്ല, കാരണം വ്യക്തമാക്കി സഞ്ജു
- അരങ്ങേറ്റത്തിൽ വിക്കറ്റും, വമ്പൻ ക്യാച്ചും പിന്നാലെ പരിക്ക്, യുവതാരം പുറത്തേക്ക്, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി
ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്ക്രീമർ'
മണിക്കൂറില്‍ 140.4 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞെത്തിയ പന്തില്‍ പ്രതിരോധിക്കാന്‍ പോലും കഴിയാതെ കോഹ്ലി പകച്ചുനിന്നപ്പോള്‍ ഇന്നലെ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി.
ഐപിഎല്‍ 2026 സീസണില്‍ വിജയകുതിപ്പുമായി മുന്നേറിയ ആര്‍സിബിക്ക് വിരാട് കോലി നല്കുന്ന മികച്ച തുടക്കങ്ങളാണ് എപ്പോഴും വലിയ പോസിറ്റീവാകാറുള്ളത്. ആര്‍സിബിയെ വീഴ്ത്തണമെങ്കില്‍ വമ്പന്‍ ഫോമിലുള്ള അവരുടെ മുന്‍നിരയെ ആദ്യം തകര്‍ക്കേണ്ടതുണ്ട്. ഇന്നലെ 213 റണ്‍സെന്ന വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ പ്രിന്‍സ് യാദവിലൂടെ ലഖ്നൗ കൃത്യമായി ചെയ്തതും ഇതായിരുന്നു.
മണിക്കൂറില്‍ 140.4 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞെത്തിയ പന്തില്‍ പ്രതിരോധിക്കാന്‍ പോലും കഴിയാതെ കോഹ്ലി പകച്ചുനിന്നപ്പോള്‍ ഇന്നലെ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 1110 ദിവസങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഐപിഎല്ലില്‍ കോലി റണ്‍സൊന്നും നേടാനാവാതെ മടങ്ങുന്നത്. പ്രിന്‍സ് യാദവ് എറിഞ്ഞ പന്ത് തന്റെ പ്രതിരോധം ഭേദിച്ച് കടന്നുപോയപ്പോള്‍ അവിശ്വസനീയതയോടെ നോക്കിനില്‍ക്കാനേ ഇതിഹാസ താരത്തിന് സാധിച്ചുള്ളൂ.
???????????????????????? ???????????????? ???????????? ???????????????? \|/
— IndianPremierLeague (@IPL) May 7, 2026
An absolute peach of a delivery from the young fast bowler to rattle the stumps
Updates https://t.co/W0eDq9aWb7#TATAIPL | #KhelBindaas | #LSGvRCB | @LucknowIPL pic.twitter.com/YlxbQO9Oma
ആഭ്യന്തര ക്രിക്കറ്റിലൂടെ ഉയര്‍ന്നുവന്ന പ്രിന്‍സ് യാദവ് ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ കണ്ടെത്തലാണ്. വിരാട് കോലിയെ മടക്കിയ പന്തോട് കൂടി പ്രിന്‍സ് യാദവ് ബിസിസിഐ ശ്രദ്ധയില്‍പ്പെട്ടുകഴിഞ്ഞു. അതേസമയം മത്സരത്തില്‍ മുന്‍നിര തകര്‍ന്നതൊടെ ആര്‍സിബി പ്രതിസന്ധിയിലായി. നായകന് രജത് പാട്ടീധാറും ടിം ഡേവിഡും വിജയത്തിനായി പരിശ്രമിച്ചെങ്കിലും 9 റണ്‍സകലെ ആര്‍സിബി വീഴുകയായിരുന്നു. 56 പന്തില്‍ 111 റണ്‍സുമായി തിളങ്ങിയ മിച്ചല്‍ മാര്‍ഷാണ് നേരത്തെ ലഖ്നൗവിനെ മികച്ച നിലയിലെത്തിച്ചത്. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനത്തെത്താനുള്ള അവസരമാണ് ആര്‍സിബിക്ക് നഷ്ടമായത്.