അനുബന്ധ വാര്‍ത്തകള്‍
- മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം
- ഹോം ഗ്രൗണ്ടിലെ ചെന്നൈയുടെ അവസാന മത്സരം, ചെന്നൈയ്ക്ക് നിർണായകം, ധോനിയുടെ വിടവാങ്ങൽ മത്സരമെന്നും അഭ്യൂഹം
- മൂന്നാമതും തോറ്റു, ആറാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാൻ, ചെന്നൈയ്ക്ക് മുന്നിൽ വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകൾ
- RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം
- KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത
ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടോപ് 4 അർഹിക്കുന്നില്ല, രാജസ്ഥാൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് റിയാൻ പരാഗ്
ഐപിഎല്‍ 2026 പ്ലേ ഓഫ് പോരാട്ടം നിര്‍ണായക ഘട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാന് താരങ്ങളെ കടുത്ത ഭാഷയില്‍ വിമർശിച്ച് രാജസ്ഥാന് നായകന് റിയാന്‍ പരാഗ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ടീം ഒരു പോലെ പരാജയപ്പെട്ടെന്നും ഈ പ്രകടനം ടോപ് 4 അര്‍ഹിക്കുന്നില്ലെന്നും പരാഗ് തുറന്നുപറഞ്ഞു.
14മത്തെ ഓവര്‍ വരെ ഞങ്ങള്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ ഞാന്‍ പുറത്തായതോടെ മത്സരം കൈവിട്ടു.ടീമിന് ലഭിച്ച മികച്ച തുടക്കം മുതലെടുക്കാനായില്ല. 220- 230 വരെ റണ്‍സ് സ്കോര്‍ ചെയ്യാമായിരുന്നു. പക്ഷേ ഞങ്ങള്‍ അവസരം ഉപയോഗിച്ചില്ല. ബൗളിംഗും നിലവാരത്തിലെത്തിയില്ല. ഫീല്‍ഡിംഗ് വളരെ മോശമായിരുന്നു. ഫെരേരയെ ബൗള്‍ ചെയ്യാന്‍ ഉപയോഗിച്ചത് തെറ്റായ തീരുമാനമായിരുന്നില്ല. 2 ഇടം കയ്യന്മാര് നില്ക്കുമ്പോള് ഒരു ചാന്‍സ് എടുത്തതാണ്. ഷനകയുടെ ഓവര്‍ വര്‍ക്കായില്ല. ഒരു ടീം എന്ന നിലയില്‍ മത്സരം കൊടുക്കണമെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയെ പറ്റു. ഞാന്‍ നിരാശനാണ് റിയാന്‍ പരാഗ് പറഞ്ഞു. അതേസമയം 2 മത്സരങ്ങളില്‍ വിജയിച്ചാല്‍ പ്ലേ ഓഫ് അവസരമുണ്ടെന്ന ഹര്‍ഷ ഭോഗ്ലെയുടെ പ്രതികരണത്തോടും പരാഗ് മറുപടി പറഞ്ഞു.
ശരിയാണ്. എന്നാല്‍ അത് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും.അങ്ങനെയൊരു സാഹചര്യമല്ല ആശ്രയിച്ചത്.ഞങ്ങള്‍ക്ക് മുന്നില്‍ അവസരങ്ങളുണ്ടായിരുന്നു. അത് ഉപയോഗിച്ചില്ല. ഇനി പ്ലേ ഓഫ് യോഗ്യത നേടാനായില്ലെങ്കില്‍ അത് ഞങ്ങളുടെ മാത്രം കുറ്റമാണ്. മറ്റാരുടെയുമല്ല. അടുത്ത 2 മത്സരങ്ങളില്‍ വിജയിക്കാനായി ശ്രമിക്കും. പരാഗ് വ്യക്തമാക്കി.