അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്ക്രീമർ'
- RCB vs LSG: ആർസിബിക്കു തുടർച്ചയായി രണ്ടാം തോൽവി; ആശ്വാസ ജയത്തിൽ ലഖ്നൗ
- RCB vs LSG: അനായാസം ആർസിബി; പോയിന്റ് ടേബിളിൽ ഒന്നാമത്
- ലോകകപ്പ് ടീമിൽ ഇടം പിടിക്കാത്തതിൽ വിഷമമുണ്ടായിരുന്നു, പക്ഷേ അവസാന നാളുകളിൽ അച്ഛനൊപ്പം കഴിയാനായി, ഹൃദയസ്പർശിയായ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ
- പന്ത് സ്റ്റമ്പിൽ തട്ടി,ലൈറ്റും കത്തി, ബെയ്ൽസ് മാത്രം വീണില്ല : ജിതേഷിനെ പോലെ ഭാഗ്യമുള്ള ആരുണ്ട്
Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ
ഒരു ഫിനിഷര്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കുന്നതിന് പകരം അനാവശ്യമായ ധൃതി കാണിച്ചത് ടീമിന്റെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ നിര്‍ണ്ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വഴങ്ങേണ്ടി വന്ന തോല്‍വിക്ക് പിന്നാലെ ആര്‍സിബി ബാറ്റര്‍ ജിതേഷ് ശര്‍മയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ താരത്തിന്റെ സമീപനത്തിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ആര്‍സിബിക്ക് 19 ഓവറുകളാണ് മഴ നിയമം മൂലം ലഭിച്ചത്. 10.1 ഓവറില്‍ 104 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലായിരുന്നു ആര്‍സിബി. 53 പന്തില്‍ 109 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. ഈ സമയത്ത് കളി അവസാനത്തേക്ക് കൊണ്ടുപോകുന്ന ഒരു പ്രകടനമായിരുന്നു ആര്‍സിബിക്ക് ആവശ്യമായുണ്ടായിരുന്നത്.
ആര്‍സിബിക്ക് മത്സരം അനുകൂലമാക്കാന്‍ കഴിഞ്ഞിരുന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ ജിതേഷ് വലിയ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഒരു ഫിനിഷര്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കുന്നതിന് പകരം അനാവശ്യമായ ധൃതി കാണിച്ചത് ടീമിന്റെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
നേരത്തെ ഓപ്പണര്‍മാരായ ജേക്കബ് ബേഥല്‍, വിരാട് കോലി എന്നിവരെ ആര്‍സിബിക്ക് തുടക്കത്തിലെ നഷ്ടമായിരുന്നു. 31 പന്തില്‍ 61 റണ്‍സ് നേടിയ രജത് പാട്ടീധാറാണ് ഒരു തകര്‍ച്ചയില്‍ നിന്ന് ആര്‍സിബിയെ കരകയറ്റിയത്. മൂന്നാമതായി ദേവ്ദത്ത് പടിക്കല്‍ പുറത്തായി മടങ്ങുമ്പോള്‍ ഒരു മികച്ച കൂട്ടുക്കെട്ട് മാത്രം മതിയായിരുന്നു ആര്‍സിബിക്ക് മത്സരം പിടിക്കാന്‍. എന്നാല്‍ ഈ ഘട്ടത്തില്‍ ക്രീസിലെത്തിയ ജിതേഷ് ശര്‍മ 3 പന്തില്‍ വെറും ഒരു റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതോടെ പ്രതിസന്ധിയിലായ ആര്‍സിബിയുടെ പരാജയം വേഗത്തിലാവുകയായിരുന്നു.
നേരത്തെ സീസണിന് മുന്‍പെ ടീം തകരുന്നതും ടീമിനെ കരകയറ്റാനായി കളിക്കുന്നതും താന്‍ ഇഷ്ടപ്പെടുന്നതായി ജിതേഷ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. 2026 സീസണില്‍ പലതവണ ബാറ്റിംഗ് അവസരം ലഭിച്ചെങ്കിലും അവയൊന്നും മികച്ച സ്കോറുകളാക്കി മാറ്റാന്‍ ജിതേഷിനായിട്ടില്ല. ഇന്നലെ നടന്ന നിര്ണാകമത്സരത്തില് പരാജയപ്പെട്ടതോടെ ആര്‍സിബി 12 പോയന്റുകളോടെ പോയന്റ് പട്ടികയില്‍ മൂന്നാമതായി. ആദ്യ രണ്ടില്‍ ഇടം പിടിക്കാനുള്ള അവസരമാണ് ഇന്നലെ ലഖ്നൗവിനെതിരെ ആര്‍സിബി നഷ്ടപ്പെടുത്തിയത്.