India Test Squad: കെ.എൽ.രാഹുൽ ടെസ്റ്റ് ടീം ഉപനായകൻ
മുഹമ്മദ് ഷമിക്കും രവീന്ദ്ര ജഡേജയ്ക്കും ടെസ്റ്റ് ടീമിൽ സ്ഥാനമില്ല
India Test Squad: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ മാനവ് സുത്താർ, ഗർനൂർ ബ്രാർ, ഹർഷ് ദുബെ, ദേവ്ദത്ത് പടിക്കൽ എന്നിവർ ഇടംപിടിച്ചു.
മുഹമ്മദ് ഷമിക്കും രവീന്ദ്ര ജഡേജയ്ക്കും ടെസ്റ്റ് ടീമിൽ സ്ഥാനമില്ല. ജസ്പ്രിത് ബുംറയ്ക്കു വിശ്രമം. പേസ് നിരയെ മുഹമ്മദ് സിറാജ് നയിക്കും. കെ.എൽ.രാഹുൽ ഉപനായകൻ.
ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, റിഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, ധ്രുവ് ജുറൽ