അനുബന്ധ വാര്‍ത്തകള്‍
- മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം
- Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്
- Virat Kohli : തുടർച്ചയായ 2 മത്സരങ്ങളിൽ ഗോൾഡൻ ഡക്ക്, അനാവശ്യ റെക്കോർഡ് വഴങ്ങി വിരാട് കോലി
- Vaibhav Sooryavanshi's Wicket: 'അവന്റെ തലയിലേക്ക് ബൗൺസർ'; നെഹ്റയുടെ 'ട്രിക്ക്' ഫലംകണ്ടു, ആഘോഷിച്ച് സിറാജ് (വീഡിയോ)
- Vaibhav Suryavanshi : പയ്യൻ വന്നല്ലെ ഉള്ളു, അപ്പോഴേക്കും 100 സിക്സോ!, വമ്പൻ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി
Vaibhav Sooryavanshi : ഇനി മറുചോദ്യമില്ല, ഇന്ത്യക്കാരിലെ സിക്സർ വീരനായി വൈഭവ്
ഈ സീസണില്‍ 400ലധികം റണ്‍സ് നേടിയ വൈഭവ് തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനായി നടത്തുന്നത്.
ഐപിഎല്‍ 2026 സീസണില്‍ ഇന്ത്യക്കാര്‍ ഒന്നടങ്കം ഏതെങ്കിലും ഒരു താരം കളിക്കുന്നത് കാണാന്‍ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് വൈഭവ് സൂര്യവന്‍ഷി എന്ന 15കാരന്റെ പ്രകടനങ്ങള്‍ കാണാനായിരിക്കും. കഴിഞ്ഞ സീസണില്‍ നടത്തിയ മിന്നലാട്ടങ്ങളിലൂടെ തന്നെ ലോകക്രിക്കറ്റില്‍ വൈഭവ് ചര്‍ച്ചയായിരുന്നു. ഈ സീസണില്‍ 400ലധികം റണ്‍സ് നേടിയ വൈഭവ് തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാനായി നടത്തുന്നത്.
ഇതിനിടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് വൈഭവ്. അഭിഷേക് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന് റോയല്‍സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടത്തിനിടെയാണ് റെക്കോര്‍ഡ് പിറന്നത്. മത്സരത്തില്‍ വെറും 21 പന്തില്‍ 46 റണ്‍സ് നേടിയ വൈഭവ് മൂന്ന് കൂറ്റന്‍ സിക്സറുകള്‍ പറത്തിയതോടെ സീസണിലെ താരത്തിന്റെ സിക്സര്‍ നേട്ടം 43 ആയി. ഇതോടെ 2024 സീസണില്‍ അഭിഷേക് ശര്‍മ നേടിയ 42 സിക്സറുകളുടെ റെക്കോര്‍ഡ് നേട്ടമാണ് പിന്നിലായത്.
സീസണില്‍ 12 ഇന്നിങ്ങ്സുകളില്‍ നിന്ന് 40.50 ശരാശരിയില്‍ 230ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 486 റണ്‍സ് വൈഭവ് നേടികഴിഞ്ഞു. ഒരു സെഞ്ചുറിപ്രകടനമടക്കമാണ് ഈ നേട്ടം. ആദ്യ പന്ത് മുതല്‍ ബൗളര്‍മാരെ ആക്രമിക്കുന്ന ശൈലി തന്നെയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഡല്‍ഹിക്കെതിരായ മത്സരത്തിലും നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി താരം മറ്റൊരു പ്രത്യേക നേട്ടവും സ്വന്തമാക്കി. ഒരു ഐപിഎല്‍ സീസണില്‍ മൂന്ന് തവണ ഇന്നിങ്സിന്റെ ആദ്യ പന്തില്‍ സിക്സര്‍ നേടുന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്.