മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം
ഐപിഎല്‍ 2026 സീസണിന്റെ കണ്ടെത്തലായിരുന്നു വൈഭവ് സൂര്യവന്‍ഷി. 2025 സീസണില്‍ സെഞ്ചുറിയോടെ തകര്‍ത്തടിച്ചുവെങ്കിലും ഒരു വണ്‍ സീസണ്‍ വണ്ടറായി താരം മാറുമോ എന്ന സംശയം പലരിലും ഉണ്ടായിരുന്നു. എന്നാല്‍ 2026 സീസണില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററായി മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്. പവര്‍പ്ലേയില്‍ വൈഭവ് നല്‍കുന്ന മിന്നുന്ന തുടക്കങ്ങളാണ് രാജസ്ഥാന്റെ വിജയങ്ങളുടെ മുഖ്യ കാരണം. സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും തനിക്ക് ലഭിക്കുന്ന മികച്ച തുടക്കത്തെ വമ്പന്‍ ഇന്നിങ്ങ്‌സുകളാക്കി മാറ്റാന്‍ വൈഭവിനാകുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ കുമാര്‍ സംഗക്കാര.
ഡ പവര്‍പ്ലേയില്‍ റണ്‍സടിച്ച് കൂട്ടാന്‍ സാധിക്കുന്നുണ്ടെങ്കിലും ഈ മികച്ച തുടക്കങ്ങളെ 70-80 റണ്‍സിലേക്ക് എത്തിക്കാന്‍ വൈഭവിന് സാധിക്കുന്നില്ലെന്നാണ് സംഗക്കാര പറയുന്നത്. അതേസമയം കൂടുതല്‍ ഉത്തരവാദിത്തം വൈഭവിന് മുകളില്‍ ഏല്‍പ്പിക്കാന്‍ ടീം താല്പര്യപ്പെടുന്നില്ലെന്നും ആസ്വദിച്ചുകൊണ്ട് കളിക്കാന്‍ വൈഭവിനെ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും കുമാര്‍ സംഗക്കാര പറയുന്നു.
അദ്ദേഹം മികച്ച രീതിയില്‍ ഹിറ്റ് ചെയ്യുന്നുണ്ട്. ടീമിനാവശ്യമായ തുടക്കവും നല്‍കുന്നുണ്ട്. അത് മുതലാക്കാന്‍ ടീമിലെ മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിക്കണം. നെറ്റ്‌സില്‍ പരിശീലനം ചെയ്യുമ്പോള്‍ ബൗളര്‍മാര്‍ ഇനിയെന്താകും ചെയ്യുക എന്നതിനെ പറ്റിയെല്ലാമാണ് ചര്‍ച്ചകളുണ്ടാകാറുള്ളത്. എന്താണ് ചെയ്യുന്നതെങ്കിലും അതില്‍ കൃത്യമായ ധാരണ വേണമെന്നാണ് അവനോട് ഓറയാറുള്ളത്. ചെറിയ സഹായങ്ങള്‍ മാത്രമെ അവന് ആവശ്യമായുള്ളു. സംഗക്കാര പറഞ്ഞു.