Sanju Samson : ആദ്യ സീസണിലെ തലയ്ക്ക് മുകളിൽ സഞ്ജു, ധോനിയുടെ റെക്കോർഡ് തകർത്തു
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി ചരിത്രനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി ചരിത്രനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഒരു ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ താരമെന്ന നേട്ടമാണ് ആദ്യ സീസണില്‍ തന്നെ സഞ്ജു സ്വന്തമാക്കിയത്. 13 വര്‍ഷമായി എം എസ് ധോനിയുടെ കൈയിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ 12 റണ്‍സായിരുന്നു സഞ്ജുവിന് ആവശ്യമുണ്ടായിരുന്നത്. ഇത് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജു മറികടന്നു.
2013ലെ ഐപിഎല്‍ സീസണില്‍ 16 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 461 റണ്‍സായിരുന്നു ധോനി നേടിയത്. ഈ നേട്ടത്തിലെത്താന്‍ ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ 12 റണ്‍സായിരുന്നു സഞ്ജുവിന് വേണ്ടിയിരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡീ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സുമായി സഞ്ജു ഈ റെക്കോര്‍ഡ് മറികടന്നു.മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും 13 പന്തില്‍ 27 റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. ഈ സീസണില്‍ ചെന്നൈയ്ക്കായി 2 സെഞ്ചുറികള്‍ സ്വന്തമാക്കിയ സഞ്ജു 13 മത്സരങ്ങളില്‍ നിന്ന് 477 റണ്‍സാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഒരു സീസണില്‍ 2 സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സീസണില്‍ സഞ്ജു സ്വന്തമാക്കിയിരുന്നു.