1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Chennai Super Kings vs Delhi Capitals

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കു വേണ്ടി ഓപ്പണർ സഞ്ജു സാംസൺ 56 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്നു

Chennai Super Kings
Chennai Super Kings

CSK vs DC: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനു ആദ്യജയം. തുടർച്ചയായ മൂന്ന് തോൽവികൾക്കു പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെതിരായ നാലാം മത്സരത്തിലാണ് ചെന്നൈയുടെ ജയം. മലയാളി താരം സഞ്ജു സാംസൺ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയും ചെന്നൈ ആരാധകരെ ഇരട്ടി ആവേശത്തിലാക്കി. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കു വേണ്ടി ഓപ്പണർ സഞ്ജു സാംസൺ 56 പന്തിൽ 115 റൺസ് നേടി പുറത്താകാതെ നിന്നു. 15 ഫോറും നാല് സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ആയുഷ് മാത്രേ 36 പന്തിൽ 59 റൺസ് നേടി റിട്ടയേർഡ് ഹർട്ടായി. ശിവം ദുബെ 10 പന്തിൽ പുറത്താകാതെ 20 റൺസെടുത്തു. 
 
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ പത്തും നിസങ്ക (24 പന്തിൽ 41), കെ.എൽ.രാഹുൽ (10 പന്തിൽ 18) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും സമീർ റിസ്വി (ആറ്), നായകൻ അക്‌സർ പട്ടേൽ (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഡേവിഡ് മില്ലർക്കു 14 പന്തിൽ 17 റൺസെടുക്കാനേ സാധിച്ചുള്ളൂ. ട്രിസ്റ്റൺ സ്റ്റബ്‌സ് 38 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 60 റൺസ് നേടി പൊരുതിനോക്കി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്