1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Mirra Andreeva Maiden Grandslam in Roland Garros

Mirra Andreeva : 19 വയസ്സിൽ പുത്തൻ താരോദയമായി മിറ ആൻഡ്രിവ, ഫ്രഞ്ച് ഓപ്പണിൽ കന്നി കിരീടം !

ഫ്രഞ്ച് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ.

Mirra Andreeva,French Open,Maja Chwalinska
ഫ്രഞ്ച് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മയ ഹലിന്‍സ്‌കയെയാണ് മിറ പരാജയപ്പെടുത്തിയത്. പതിനേഴാം വയസ്സില്‍ ഗ്രാന്‍ഡ്സ്ലാം നേടിയ മറിയ ഷറപ്പോവയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റഷ്യന്‍ താരമെന്ന നേട്ടവും മിറ സ്വന്തമാക്കി.
 
2 സെറ്റ് മാത്രമാണ് ഫൈനല്‍ മത്സരം നീണ്ടുനിന്നത്. മയ ഹലിന്‍സ്‌കയുടെയും മിറയുടെയും കന്നി ഫൈനല്‍ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ മിറയ്ക്ക് യാതൊരു വെല്ലുവിളിയും ഉയര്‍ത്താന്‍ മയ ഹലിന്‍സ്‌കയ്ക്കായില്ല. സ്‌കോര്‍: 6-3,6-2
നിലവില്‍ ഏഴാം റാങ്കിലാണ് താരം. നേരത്തെ വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ചതായിരുന്നു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഫൈനലില്‍ തോറ്റെങ്കിലും പോളണ്ട് താരം മയ ഹലിന്‍സ്‌കയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഞ്ജുവിനെയോ അഭിഷേകിനെയോ മാറ്റിനിർത്തിയിട്ടെങ്കിലും വൈഭവിനെ കളിപ്പിക്കണം : സുനിൽ ഗവാസ്കർ