1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav might not play in T20 again for India

ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ

2021ല്‍ അരങ്ങേറി 2022ല്‍ എത്തുമ്പോള്‍ ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ താരമായി സൂര്യ വളര്‍ന്നു.

Suryakumar Yadav, Indian Team, T20 Cricket, Suryakumar Yadav Records, Suryakumar Yadav legacy
ഇന്ത്യന്‍ ദേശീയ ടീമില്‍ വൈകി ഉദിച്ച നക്ഷത്രമായിരുന്നു സൂര്യകുമാര്‍ യാദവ് എന്ന താരം. ഐപിഎല്ലില്‍ പതിവായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും തന്റെ മുപ്പതാമത്തെ വയസ്സിലാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിക്കുന്നത്. 5 വര്‍ഷത്തോളം നീണ്ട കരിയറില്‍ മോശം ഫോമിനെ തുടര്‍ന്നാണ് പടിയിറങ്ങുന്നതെങ്കിലും തന്റെ പീക്ക് ടൈമില്‍ ടി20 ക്രിക്കറ്റിനെ ഒന്നാകെ പിടിച്ചുകുലുക്കിയ താരമാണ് സൂര്യ.
 
2021ല്‍ അരങ്ങേറി 2022ല്‍ എത്തുമ്പോള്‍ ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ താരമായി സൂര്യ വളര്‍ന്നു. മൈതാനത്തിന്റെ ഏത് മൂലയിലേക്കും ഷോട്ട് പായിക്കാനുള്ള സൂര്യയുടെ കഴിവ് 360 ഡിഗ്രി പ്ലെയറെന്ന വിശേഷണവും സൂര്യയ്ക്ക് നേടികൊടുത്തു. ടി20 ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ പുറത്താക്കുമ്പോള്‍ ഒരുപിടി റെക്കോര്‍ഡ് നേട്ടങ്ങള്‍ സൂര്യയുടെ പേരിലുണ്ട്.
 
 അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേട്ടം സൂര്യയുടെ പേരിലാണ്. വെറും 1822 പന്തുകളില്‍ നിന്നാണ് ഈ നേട്ടം. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കുമുശേഷം ടി20യില്‍ 3000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായും സൂര്യകുമാര്‍ മാറി. 2022ല്‍ ആയിരത്തിലധികം റണ്‍സ് ടി20 ഫോര്‍മാറ്റില്‍ സ്വന്തമാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. 573 പന്തുകളില്‍ നിന്നായിരുന്നു ഈ നേട്ടം.
 
ഐസിസിയുടെ ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായി ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ഈ കാലയളവില്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു. 2024ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ നായകസ്ഥാനം ഒഴിഞ്ഞതോടെ നായകനായ സൂര്യയുടെ കീഴില്‍ ഒരൊറ്റ പരമ്പര പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ടി20 ലോകകപ്പും നായകനെന്ന നിലയില്‍ സ്വന്തമാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. 17 തവണ ടി20യില്‍ ഇന്ത്യയ്ക്കായി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിച്ചു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ മറികടന്നാണ് ഈ നേട്ടം. ടി20 കരിയറില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടാനും താരത്തിനായി. 113 മത്സരങ്ങളില്‍ നിന്ന് 36.35 ശരാശരിയില്‍ 3272 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 4 സെഞ്ചുറികളും 25 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Mirra Andreeva : 19 വയസ്സിൽ പുത്തൻ താരോദയമായി മിറ ആൻഡ്രിവ, ഫ്രഞ്ച് ഓപ്പണിൽ കന്നി കിരീടം !